ഗ്രാമ ന്യായാലയത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
ഇരിട്ടി: പായം പഞ്ചായത്തിലെ കല്ലുമുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി ഗ്രാമ ന്യായാലയത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. മട്ടന്നൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുബജയ്ക്കു കല്ലുമുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമ ന്യായാലയത്തിന്റെ അധിക ചുമതകൂടി നല്‍കിയാണ് ഉത്തരവിറങ്ങിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്തതിനാല്‍ കേസുകളുടെ വിചാരണയ്ക്കും മറ്റും കാലതാമസമുണ്ടണ്ടായിരുന്നു. പൊലിസ് ചാര്‍ജ് ചെയ്യുന്ന മുഴുവന്‍ കേസുകളുടെയും ചുമതല വഹിക്കേണ്ടണ്ടതും പ്രതികള്‍ക്കു ശിക്ഷ വാങ്ങികൊടുക്കേണ്ടണ്ട ചുമതലയും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കാണ്.
മൂന്നു വര്‍ഷം വരെ തടവു ലഭിക്കുന്ന സിവില്‍ ക്രിമിനല്‍ കേസുകളാണ് ഇവിടെ പരിഗണിക്കുക. അതേസമയം സ്ഥിരം മജിസ്ട്രേറ്റിനെ നിയമിക്കാത്തതിനാല്‍ മട്ടന്നൂര്‍ മജിസ്ട്രേറ്റിന് ആഴ്ചയില്‍ രണ്ടണ്ടുദിവസം ഇവിടെ അധിക ചുമത നല്‍കിയിരിക്കുകയാണ്.
സ്ഥിരം മജിസ്ട്രേറ്റിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.വിനോദ് കുമാര്‍, സെക്രട്ടറി ബില്ബര് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഭിഭാഷക സംഘം ഹൈക്കോടതിയില്‍ അടുത്ത ദിവസം നിവേദനം നല്‍കും.
സ്ഥിരം മജിസ്ട്രേറ്റ് ഇല്ലാത്തതിനാല്‍ ക്രിമിനല്‍ കേസുകള്‍ മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്.
കൂത്തുപറമ്പ് കോടതിയില്‍ പരിഗണിക്കുന്ന സിവില്‍ കേസുകള്‍ ഇവിടെ വിചാരണ ചെയ്യാന്‍ തുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."