HOME
DETAILS
MAL
കേരളത്തിലേക്ക് പണമൊഴുകുന്നത് അന്വേഷിക്കണം: പി കരുണാകരന്
backup
May 09 2016 | 06:05 AM
കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ചെലവഴിക്കാന്‍ പണമൊഴുകുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന് എം.പിആവശ്യപ്പെട്ടു. കേരളത്തോട് ചേര്‍ന്നുള്ള കര്‍ണാടകയിലെ ബാങ്കുകളില്‍നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഒരു ലക്ഷം കോടി രൂപ പിന്‍വലിച്ചതില്‍ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കോര്‍പറേറ്റുകള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ എന്നിവരില്‍നിന്ന് പിരിച്ച പണം ഇവിടങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ച് പിന്നീട് പിന്‍വലിച്ചെന്നാണ് വാര്‍ത്ത. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍തോതില്‍ പണമൊഴുക്കിയാണ് എന്‍ഡിഎയും യുഡിഎഫും പ്രചാരണം നടത്തുന്നത്. രേഖകളില്ലാതെ ലക്ഷക്കണക്കിന് രൂപയാണ് കേരള അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളിലും മറ്റും പിടികൂടുന്നത്. പണമൊഴുക്കി ജനവിധി അട്ടിമറിക്കാനുള്ള യുഡിഎഫ്, എന്‍ഡിഎ ശ്രമം വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും പി കരുണാകരന് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."