എടത്വ-നീരേറ്റുപുറം റോഡ് നാളെ ഉപരോധിക്കും
എടത്വ: നീരേറ്റുപുറം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ ഒന്‍പത് മണിക്ക് പൊതുജനപങ്കാളിത്തതോടെ വ്യാപാരികള്‍ കടകളടച്ച് നീരേറ്റുപുറം ജംഗ്ഷനില്‍ റോഡ് ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തും. നീരേറ്റുപുറം മുതല്‍ എടത്വ വരെ കിടക്കുന്ന പിഡബ്ല്യൂ. റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ പ്രക്രിയ പൂര്‍ത്തീകരിച്ചിട്ട് നാളുകളായിട്ടും ചില സ്ഥാലങ്ങളിലെ കുഴിയടയ്ക്കല്‍ പ്രക്രിയ മാത്രം പൂര്‍ത്തിയാക്കുവാനെ കഴിഞ്ഞിട്ടുളളൂ. ഇവിടെ പൊടിശല്യം അതിരൂക്ഷമാണ്. ഇരുവശങ്ങളിലേയും കച്ചവടക്കാര്‍ക്കും താമസക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട്.
പൊടി ശല്യം കാരണം കച്ചവടക്കാര്‍ക്ക് കടകള്‍ തുറക്കുവാന്‍ പോലും സാധിക്കുന്നില്ല. എത്രയും വേഗം റോഡ് ടാറിംഗ് നടത്തുകയോ കാലതാമസം നേരിടുന്ന പക്ഷം വെള്ളം നനച്ച് ഒഴിവാക്കിത്തരികയോ ചെയ്യണമെന്ന് പിഡബ്ല്യൂഡിയ്ക്ക് നിവേദനം നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരപരിപാടി നടത്തുന്നതെന്ന് നൈനാന്‍ പി.സി., പ്രകാശ് പനവേലി, എബ്രഹാം കല്ലുപുരയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."