കേരളം ഭരിക്കുന്നത് ഏകാധിപത്യ പ്രവണതയുള്ളവര്‍: ഡോ. എം.കെ മുനീര്‍
തിരുവനന്തപുരം: പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്കു തയ്യാറായവരെ അവഹേളിക്കുകയും ചര്‍ച്ചയ്ക്കു മുന്‍കൈയെടുത്തവരെ പരസ്യമായി ശകാരിക്കുകയും ചെയ്യുകവഴി തികഞ്ഞ ഏകാധിപതിയാണ് താനെന്നു തെളിയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ഡോ.എം.കെ മുനീര്‍ എം.എല്‍.എ.
സിവില്‍ സര്‍വീസ് തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന പ്രമേയവുമായി കണ്ണൂരില്‍ നടത്തുന്ന എസ്.ഇ.യു 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാസമ്മേളനം നന്ദാവനം പാണക്കാട് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പോത്തന്‍കോട് റാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട്, ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍, ബീമാപ്പള്ളി റഷീദ്, കണിയാപുരം ഹലീം, ജി. മാഹീന് അബൂബക്കര്‍, എസ്.എ വാഹിദ്, ജെ. അജ്മല്‍, എം.സുബൈര്‍, എം.ഫസിലുദ്ദീന്‍, ആനക്കുഴി മുഷാദ്, എസ്.എന്‍ പുരം നൗഷാദ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സിവില്‍ സര്‍വീസ് തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്. ഫാസിലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇ.നിസാറുദ്ദീന്‍, എസ്.അന്‍സാര്‍, എന്‍.സബീന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."