സഊദിയില്‍ 60 കഴിഞ്ഞ വിദേശികളെ രണ്ടായി പരിഗണിക്കുന്ന നിര്‍ദേശം പരിഗണനയില്‍
റിയാദ്: സഊദിയില്‍ അറുപതു വയസു കഴിഞ്ഞ വിദേശികളെ രണ്ടു പേരായി കണക്കാക്കി അതിനു തുല്യമായ സ്വദേശികളെ വയ്ക്കണമെന്ന നിര്‍ദേശം തൊഴില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.
60 കഴിഞ്ഞ വിദേശികള്‍ക്ക് തിരിച്ചടിയാകുന്ന നിയമം നിത്വാഖാതിന്റെ ഭാഗമായി ചേര്‍ക്കാനാണ് തീരുമാനം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ 60 കഴിഞ്ഞ വിദേശികളെ ജോലിക്കു നിര്‍ത്തുന്നത് കമ്പനികള്‍ക്ക് ഭാരമായി തീരും.
60 കഴിഞ്ഞ വിദേശികളെ ജോലിക്കുവച്ചാല്‍ അത് രണ്ടു വിദേശികളായി കണക്കാക്കുകയും ഇതുമൂലം കമ്പനി തങ്ങളുടെ നിത്വാഖാത് സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ആനുപാതികമായി കൂടുതല്‍ സ്വദേശികളെ ജോലിക്കു വയ്‌ക്കേണ്ടിയും വരും. കമ്പനികള്‍ക്ക് ഭാരമാകുന്ന ഈ നിയമത്തോടെ 60 കഴിഞ്ഞവരെ പിരിച്ചുവിടാന്‍ കമ്പനികള്‍ നിര്‍ബന്ധിതമായേക്കും.
എന്നാല്‍ നിക്ഷേപകര്‍ , യൂണിവേഴ്‌സിറ്റി അധ്യാപകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി ചില മേഖലകള്‍ ഇതില്‍ നിന്നും തത്കാലം ഒഴിവാക്കിയേക്കും . ഡിസംബറില്‍ സന്തുലിത നിത്വാഖാതുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തുമെന്നാണറിയുന്നത്. സ്വദേശികള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്നതിനും ജോലിയില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതുമായ പരിഷ്‌കരിച്ച നിത്വാഖാത് വരുന്നതോടെ വിദേശികളെ നിലനിര്‍ത്താന്‍ കമ്പനികള്‍ കൂടുതല്‍ സാഹസം നേരിടാന്‍ നിര്‍ബന്ധിതമായേക്കും. എന്നാല്‍ അത് ബാധിക്കുക വിദേശികളുടെ തൊഴിലിനെയായിരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."