സഹോദരങ്ങള്‍ കിണറ്റില്‍ മരിച്ച നിലയില്‍
ചീമേനി(കാസര്‍കോട്): ചള്ളുവക്കോട് ആളൊഴിഞ്ഞ വളപ്പിലെ കിണറ്റില്‍ സഹോദരങ്ങളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചള്ളുവക്കോട്ടെ മണിയറ ദാമോദരന്റെയും ദേവകിയുടെയും മക്കളായ സതീഷന്‍ (40), സജിത് (35) എന്നിവരെയാണ് ഡോ.ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലേ ദിവസം രാത്രി ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കിണറില്‍ കണ്ടെത്തിയത്. തൃക്കരിപ്പൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് വിഷവാതകം നിറഞ്ഞ കിണറ്റില്‍ നിന്നും ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
നീലേശ്വരം സി.ഐ യുടെ നേതൃത്വത്തില്‍ ചീമേനി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇരുവരും ഡ്രൈവര്‍മാരാണ്. ഷിലിയാണ് സതീഷിന്റെ ഭാര്യ. അഞ്ച് വയസുള്ള ചമയ ഏക മകളാണ്. സജിത്ത് അവിവാഹിതനാണ്. ഏക സഹോദരി: ധന്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."