HOME
DETAILS

നാടിനൊപ്പം ഒരു നൂറ്റാണ്ട്; തെളിഞ്ഞ ഓര്‍മയില്‍ അമ്മദ്ക്ക

  
backup
October 07 2016 | 03:10 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f


തരുവണ: മൈലാഞ്ചി തേച്ച താടി, കൈവിരലില്‍ കല്ലുവച്ച വെള്ളി മോതിരം, തോളില്‍ പച്ച ഷാള്‍, കൈയില്‍ അഗ്രഭാഗം വളഞ്ഞ വടി... ഇത് ആറുവാളിലെ കൊന്നിയില്‍ അമ്മദ്ക്ക. കൊന്നിയന്‍ മൊയ്തുവിന്റെയും തോട്ടോളി കതിയയുടെയും മകന്‍. പ്രായം നൂറ്റിപ്പതിനൊന്നായി. വായില്‍ പല്ലില്ലെങ്കിലും പഴയ നാളുകളുടെ ഓര്‍മകള്‍ പറയുമ്പോള്‍ അമ്മദ്ക്ക പ്രായം മറക്കും. തന്റെ ചുറ്റുപാടുകളുടെ ചരിത്രത്തിനൊപ്പം ഒരുനൂറ്റാണ്ടിലേറെ സഞ്ചരിച്ച ഓര്‍മകള്‍ വിവരിക്കുമ്പോള്‍ അമ്മദ്ക്കാക്ക് ഇന്നും നൂറുനാവാണ്.
1948ലെ കുന്നിടിച്ചിലിലും നാട്ടില്‍ വസൂരിയും കോളറയും വ്യാപിച്ചതും ആളുകള്‍ ദിനംപ്രതി മരിച്ചു വീണതുമല്ലാം അമ്മദ്ക്കയുടെ തെളിഞ്ഞ ഓര്‍മയിലുണ്ട്. ദിവസവും രണ്ടും മൂന്നും മരണം. മഴയുടെ രൗദ്രഭാവം. ഭക്ഷണത്തിന് പോലും വറുതി, ആറുവാളിനെ വിറപ്പിച്ച ബാണാസുര മലയില്‍ ഉരുള്‍പൊട്ടി താഴ് വരയെ വെള്ളത്തില്‍ മുക്കിയ സംഭവം. കുന്നുകള്‍ പലസ്ഥലങ്ങളിലായി ഇടിഞ്ഞു. കന്നുകാലികള്‍ ഒഴുകിപ്പോയത്, നെല്‍കൃഷികള്‍ പാടെ വെള്ളത്തില്‍ മുങ്ങി നശിച്ചു നാട് വറുതിയുടെ പിടിയിലമര്‍ത്... അമ്മദ്ക്ക ഓര്‍ത്തെടുക്കുന്നു.
അക്കാലത്തെ അമ്പലത്തില്‍ ആറുവാള്‍ ഉള്ളതിനാലാണ് നാടിന്റെ പേര് ആറുവാള്‍ എന്നായത്. അമ്പലത്തിലെ വാളുകള്‍ വര്‍ഷത്തില്‍ തിറ ഉത്സവത്തിന് എടുത്ത് ആനപ്പുറത്ത് വന്ന് പുതുശേരി പുഴയുടെ മുകളിലായുള്ള സ്ഥലത്ത് മുക്കിയെടുത്ത് ആചരിക്കുന്ന ചടങ്ങുണ്ട്. അതാണ് ഇവിടെ വാളുമുക്കി കടവ് എന്ന പേരുവരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പറയത്തക്ക അസുഖങ്ങളൊന്നും ഇന്നും അമ്മദ്ക്കാക്കില്ല. വയസ് നൂറ്റിപത്ത് കഴിഞ്ഞെങ്കിലും ആശുപത്രിയില്‍ കിടന്നത് ഇരുപത്തിമൂന്ന് ദിവസം മാത്രമാണ്. നിലവില്‍ ആറുവാളിലെ വാളു മുക്കിക്കടവിനോട് ചേര്‍ന്നുള്ള പുഴക്കരയില്‍ ഓടിട്ട കൊച്ചുവീട്ടില്‍ ഇളയ മകള്‍ മൈമൂനയുടെ കൂടെ പേരമക്കളുമൊന്നിച്ചാണ് അമ്മദ്ക്ക കഴിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago