HOME
DETAILS
MAL
ബി.ജെ.പിയെ നിയമസഭയുടെ പടികയറ്റാന്‍ ജനം അനുവദിക്കില്ല: മോദിയോട് ഉമ്മന്‍ചാണ്ടി
backup
May 09 2016 | 09:05 AM
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷം ചീറ്റി ഭിന്നിപ്പിക്കാനും അതില്‍ നിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും താങ്കളും താങ്കളുടെ പാര്‍ട്ടിയും നടത്തുന്ന ശ്രമം ജനം അംഗീകരിക്കില്ലെന്നും ജനം പാര്‍ട്ടിയെ നിയമസഭയുടെ പടികയറ്റില്ലെന്നും ഉമ്മന്‍ചാണ്ടി പോസ്റ്റില്‍ പറയുന്നു.
ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 700 കോടിരൂപ തിരിച്ചടയ്ക്കാത്ത വിജയ് മല്യക്ക് രാജ്യത്തിന് പുറത്തു കടക്കാന്‍ വഴിയൊരുക്കിയത് അങ്ങയുടെ സര്‍ക്കാരല്ലേ. പല കേന്ദ്ര നിക്ഷേപ പദ്ധതികളുടേയും പലിശ വെട്ടിക്കുറച്ചതിലൂടെ അവരെ പറ്റിക്കുകയല്ലേ ചെയ്തത് എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."