HOME
DETAILS
MAL
രാഹുല്‍ ഗാന്ധിക്ക് പുതുച്ചേരിയില്‍ വധഭീഷണി; കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിയെ കാണുന്നു
backup
May 09 2016 | 12:05 PM
പുതുച്ചേരി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെ വധഭീഷണി. മുന്‍ കേന്ദ്രമന്ത്രി വി നാരായണ സ്വാമിയുടെ പുതുച്ചേരിയിലെ വീട്ടിലേക്കാണ് ഭീഷണിക്കത്തെത്തിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ കാണും.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുന്നതിനായി നാളെ രാഹുല്‍ ഗാന്ധി എത്തുന്നുണ്ട്. തമിഴില്‍ എഴുതിയ കത്തില്‍ ആരാണെന്നു വ്യക്തമാക്കുന്നില്ല.
രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ശക്തമാക്കണമെന്നും കത്തിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ടാണ് ആനന്ദ് ശര്‍മ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ആഭ്യന്തര മന്ത്രിയെ കാണുന്നത്.
നിലവില്‍ ഗാന്ധി കുടുംബത്തിന് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ സംവിധാനമായ എസ്.പി.ജി സുരക്ഷയാണുള്ളത്. ഇവരെക്കൂടാതെ പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രി, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് ഈ സുരക്ഷയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."