നിയന്ത്രണം വിട്ട വാഹനം വീട്ടിലേയ്ക്ക് ഇടിച്ചുകയറി വൃദ്ധന് പരുക്ക്
മറയൂര്‍; നിയന്ത്രണം വിട്ട കാര്‍ വീട്ടിലേയ്ക്ക് ഇടിച്ചുകയറി കട്ടില്‍ കിടന്നിരുന്ന വൃദ്ധന് പരുക്ക്. എഴുപത്തിയാറുകാരനായ മണിക്കാണ് പരുക്കേറ്റത്.
മറയൂര്‍ പള്ളനാട് പുലിക്കരവയലിലാണ് അപകടം. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്കും പരുക്കേറ്റു. തിരുവന്തപുരത്തു നിന്നും ഉട്ടിയിലേക്ക് വിനോദ യാത്ര പോകുകയായിരുന്ന സംഘം സഞ്ചിരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് തിരുവനന്തുപുരം സ്വദേശികളായ നാലംഗ സംഘം സഞ്ചിരിച്ചിരുന്ന കെ എല്‍ 16 ജെ 3600 നമ്പറിലുള്ള സിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. രോഡിന് സമീപത്തായിട്ടുണ്ടായിരുന്ന വീട്ടിലേയ്ക്ക് നിയന്തരണം വിട്ട വാഹനം അമിതവേഗതയില്‍ ഇടിച്ചുകയറുകയായിരുന്നു. ജനലും ഭിത്തിയും തകര്‍ത്ത് കത്തേയ്ക്ക് പാഞ്ഞുകയറിയ വാഹനം അകത്തു കിടന്നിരുന്ന കട്ടില്‍ ഇടിച്ച് തെറിപ്പിച്ചു.
കട്ടിലില്‍ കിടന്നിരുന്ന മണി തെറിച്ച് മറുവശത്തെ ഭിത്തിയില്‍ ചെന്ന് ഇടിച്ച് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് മറയൂര്‍ ആദം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വാഹനയാത്രികരായ ഒരാള്‍ക്കും പരിക്കുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."