ബന്ധു നിയമന വിവാദം: വീണുകിട്ടിയ ആയുധവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ സമരം വേണ്ടത്ര ഫലം കണ്ടില്ലെന്ന ആരോപണങ്ങള്‍ക്കിടയില്‍ വീണുകിട്ടിയ ബന്ധു നിയമന വിവാദം പ്രതിപക്ഷം സര്‍ക്കാരിനെതിരേ ശക്തമായ ആയുധമാക്കുന്നു. ഈ വിഷയത്തില്‍ സമരവും നിയമനടപടികളും ഒരുമിച്ചു കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. മന്ത്രി ഇ.പി ജയരാജന്‍ ഉള്‍പെടെയുള്ള സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവികളില്‍ നിയമനം നല്‍കിയതു സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയരക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. യു.ഡി.എഫിനു പുറമെ ബി.ജെ.പിയും ഇതേ ആവശ്യവുമായി വിജിലന്‍സ് ഡയരക്ടറെ സമീപിച്ചതോടെ നാലു മാസം മാത്രം പിന്നിട്ട ഇടതു സര്‍ക്കാര്‍ നിയമക്കുരുക്കിലേക്കു നീങ്ങുകയാണ്.
ബന്ധു നിയമനത്തിന്റെ പേരില്‍ പ്രതിപക്ഷത്തിനു പുറമെ ഭരണപക്ഷത്തുംസി.പി.എമ്മിനകത്തു പോലും മന്ത്രി ഇ.പി ജയരാജനെതിരേ കടുത്ത വിമര്‍ശനമുയരുകയാണ്. ഇതിന്റെ പേരില്‍ ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതായും വാര്‍ത്തയുണ്ട്. ഈ വിഷയത്തില്‍ പൊതുസമൂഹത്തില്‍ രൂപംകൊണ്ട പ്രതിഷേധം ജയരാജന്റെ ഫേസ്ബുക്ക് പേജിലടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയുമാണ്. ഇതെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഈ മാസം 17ന് നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതോടെ സഭയ്ക്കകത്തും പുറത്തും സ്വാശ്രയ വിഷയത്തോടൊപ്പം ബന്ധു നിയമനവും ഉയര്‍ത്തിക്കാട്ടി മന്ത്രി ജയരാജന്റെ രാജി ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുക എന്ന തന്ത്രമായിരിക്കും യു.ഡി.എഫ് സ്വീകരിക്കുക. ഇതോടെ സഭയുടെ തുടര്‍ന്നുള്ള ദിനങ്ങളും പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്. ബന്ധു നിയമനം വിഷയമാക്കി ശക്തമായ സമരപരിപാടികള്‍ക്ക് ബി.ജെ.പിയും കോപ്പുകൂട്ടുകയാണ്.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കാന്‍ സാധ്യതയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ ഇതു സംബന്ധിച്ച സൂചന നല്‍കുന്നുണ്ട്. എന്നാല്‍ നിയമനങ്ങളെല്ലാം റദ്ദാക്കിയാല്‍ തന്നെയും ഈ വിഷയത്തിലുള്ള ജനവികാരം പെട്ടെന്നു തണുക്കാനിടയില്ലെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. നിയമനങ്ങളില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നെന്ന ആരോപണത്തിന്‍മേല്‍ നിയമനടപടികള്‍ തുടരാനാവുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ഇത്രയേറെ വിവാദം സൃഷ്ടിച്ച പ്രശ്‌നത്തില്‍ ലഭിച്ച പരാതികളിന്മേല്‍ അന്വേഷണം നടത്താതിരിക്കാനാവില്ലെന്നും അവര്‍ കരുതുന്നുണ്ട്.
ചെന്നിത്തലയുടെയും ബി.ജെ.പി നേതാവ് വി. മുരളീധരന്റെയും പരാതികളിന്മേല്‍ വിജിലന്‍സ് അന്വേഷണമുണ്ടായാല്‍ സര്‍ക്കാരിന് അത് കാര്യമായ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."