ദേവരാജന്‍ മാസ്റ്റര്‍ നവതിയാഘോഷം
തിരുവനന്തപുരം: ജി.ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ്, സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയകേന്ദ്രമായ ഭാരത്ഭവന്‍, സംഗീതപഠന കേന്ദ്രമായ ദേവരാഗപുരം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജി.ദേവരാജന്‍ മാസ്റ്ററുടെ നവതിയാഘോഷം 22, 23 തീയതികളില്‍ തൈക്കാട് ഭാരത്ഭവനില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 22ന് ഹയര്‍സെക്കന്‍ഡറി കോളജ് വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര ഗാനാലാപനമത്സരം നടക്കും. ദേവരാഗപുരം വിദ്യാര്‍ഥികളും പ്രവര്‍ത്തകരും ഗുരുദക്ഷിണ നല്‍കി എം.കെ. അര്‍ജുനന്‍ മാസ്റ്ററെ ആദരിക്കും. 23നു വൈകിട്ട് 5.30നു നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്നു ദേവരാജന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ സംഗീതപരിപാടിയും ഉണ്ടാവും. ഭാരത്ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സതീഷ് രാമചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ ബാലന്‍ തിരുമല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."