യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
മലയിന്‍കീഴ്: യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസില്‍ ഒമ്പതാം പ്രതി പിടിയില്‍. കരമന തളിയില്‍ സ്വദേശിയായ തമിഴന് രാധാകൃഷ്ണന് എന്ന രാധാകൃഷ്ണന് (37) ആണ് പിടിയിലായത്.
ഈ കഴിഞ്ഞ ഓഗസ്റ്റ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. കാട്ടാക്കട-നെയ്യാറ്റിന്‍കര റോഡിലെ വണ്ടന്നൂര്‍ ഭാഗത്ത് വെച്ച് പൂജപ്പുര തമലം സ്വദേശിയായ സുരേഷിനെയാണ് (32) കൊലപ്പെടുത്തിയത്. വണ്ടന്നൂരില്‍ തേവരക്കോട് പഞ്ചമീദേവീ തമ്പുരാന് ക്ഷേത്രത്തിനു മുന്നില്‍ വച്ചു ആക്ടീവ സ്കൂട്ടറില്‍ വരികയായിരുന്ന സുരേഷിനെ കാറിലെത്തിയ നാലംഗ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ബിനുകുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ഇതിലുള്ള വൈരാഗ്യമാണ് സുരേഷിനെ കൊലപ്പെടുത്താന്‍ കാരണമായത്.
സംഭവവുമായി ബന്ധപ്പെട്ട് നേരെത്തെ എട്ടുപേരെയും ഒരാളെ സംഭവം നടന്ന സ്ഥലത്തും പിടികൂടിയിരുന്നു. റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദ്ദേശാനുസരണം കാട്ടാക്കട സിഐ അനുരൂപ്, എസ്.ഐ മാരായ ശാന്തകുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."