ടാസ് നാടകോത്സവം: 'വെയില്‍' ഒന്നാം സ്ഥാനം നേടി
തൃശൂര്‍: 23-ാമത് ടാസ് നാടകോത്സവത്തില്‍ മികച്ച അവതരണത്തിന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ 'വെയില്‍' ഒന്നാം സ്ഥാനം നേടി. കൊല്ലം അസീസിയുടെ 'നക്ഷത്രങ്ങള്‍ പറയാതിരുന്നതി'നാണ് രണ്ടാം സ്ഥാനം. 'വെയിലി'ന് ദൃശ്യഭാഷ്യം ഒരുക്കിയ രാജേഷ് ഇരുളമാണ് മികച്ച സംവിധായകന്‍. 'നക്ഷത്രങ്ങള്‍ പറയാതിരുന്നത്', കൊല്ലം അനശ്വരയുടെ 'ഒരു പകല്‍ ദൂരം' എന്നീ നാടകങ്ങളിലൂടെ വല്‍സന്‍ നിസരി രണ്ടാമത്ത സംവിധായകനുള്ള അവാര്‍ഡ് നേടി.
കുടുംബനാഥന്റെ ശ്രദ്ധക്ക്' എന്ന നാടകത്തിലെ അഭിനയത്തിന് കോഴിക്കോട് ശിവരാമന്‍ മികച്ച നടനും 'നക്ഷത്രങ്ങള്‍ പറയാതിരുന്നതി'ലെ കഥാപാത്രത്തിലൂടെ ബിന്ദു സുരേഷ് മികച്ച നടിയുമായി. 'വെയിലി'ലെ അഭിനയ മികവിന് ഗിരീഷ് രവിയെ രണ്ടാമത്തെ നടനായും 'പുര നിറഞ്ഞ പയ്യന്‍സി'ലെ അഭിനയത്തിന് ശ്രീലത അനിലിനെ രണ്ടാമത്തെ നടിയുമായി തെരഞ്ഞെടുത്തു.
നാടകോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി പ്രൊഫ.സി.രവീന്ദ്രാനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ അധ്യക്ഷയായി. സി.എന്‍ ജയദേവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. നാടക നടന്‍ കൈനകരി തങ്കരാജിനെ ചടങ്ങില്‍ ആദരിച്ചു. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജോസ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ആലൂക്ക, കെ.ആര്‍ മോഹന്‍, പോള്‍ കൊച്ചുവീട്ടില്‍, വര്‍ഗീസ് തട്ടില്‍, സി.ആര്‍ വത്സന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."