എടവണ്ണപ്പാറയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി
എടവണ്ണപ്പാറ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എടവണ്ണപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇന്നലെ വൈകീട്ട് അഞ്ചിന് കോഴിക്കോട് നിന്ന് നിലമ്പൂരിലേക്ക് പോകും വഴി എടവണ്ണപ്പാറ അങ്ങാടിയില്വച്ചായിരുന്നു സംഭവം. കരിങ്കൊടി കാണിച്ച നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി, കൊണ്ടോട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജൈസല്‍ എളമരം, വാഴക്കാട് മണ്ഡലം പ്രസിഡന്റ് മുസ്തഫ വാഴക്കാട്, ബ്ലോക്ക് പ്രസിഡന്റ് നിധീഷ്, ചീക്കോട് മണ്ഡലം പ്രസിഡന്റ് അഭിലാഷ്, വാഴക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി ഷംസു മപ്രം എന്നിവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി വീശിയത്. മുഖ്യമന്ത്രി വാഹനത്തിലൂടെ കടന്ന് പോകുന്നത് കാണാന്‍ തടിച്ച് കൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് ഇവര്‍ കരിങ്കൊടിയുമായി നടുറോഡിലിറങ്ങിയത്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലിസ് ലാത്തി വീശി. നടുറോഡില്‍വച്ചു മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."