HOME
DETAILS
MAL
' വിസാരണൈ' ഭരണകൂട പീഡനങ്ങളുടെ നേര്‍ചിത്രം: സിവിക് ചന്ദ്രന്
backup
October 09 2016 | 21:10 PM
കോഴിക്കോട്: കസ്റ്റഡി മര്‍ദനമടക്കമുള്ള ഭരണകൂടപീഡനങ്ങളെ തീക്ഷ്ണമായി തുറന്നുകാട്ടുന്ന ചിത്രമാണ് ഓസ്കാര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ 'വിസാരണൈ' എന്ന് സിവിക് ചന്ദ്രന് അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് ഓറിയന്റല്‍ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ റിലീസ് ചെയ്തിട്ടില്ലാത്ത ചിത്രത്തിന്റെ കോഴിക്കോട്ടെ ആദ്യപ്രദര്‍ശനം സംവിധായകന് വെട്രിമാരന്റെ അനുമതിയോടെയാണ് നടന്നത്.
ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിനിമ പാരഡൈസോ മിനി തിയറ്ററില്‍ നടന്ന ചടങ്ങില്‍ എന്‍.പി. സജീഷ് അധ്യക്ഷനായി.
ഡി.കെ. സുരേഷ്കുമാര്‍, അഡ്വ. വി.ടി. ലിസ്സി തുടങ്ങിയവര്‍ സംസാരിച്ചു.
ഫിലിം സൊസൈറ്റി സെക്രട്ടറി എം.കുഞ്ഞാപ്പ സ്വാഗതവും വാസു നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."