HOME
DETAILS
MAL
ഉത്തരാഖണ്ഡ് വിശ്വാസ വോട്ടെടുപ്പ്: സുപ്രിം കോടതി തീരുമാനം ഇന്ന്
backup
May 11 2016 | 03:05 AM
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വിശ്വാസ വോട്ടെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്ന്. വോട്ടെടുപ്പിന് ശേഷം സീല്‍ ചെയ്ത ബാലറ്റ് പെട്ടി സുപ്രിം കോടതിയിലേക്ക് അയച്ചിരുന്നു. സുപ്രിം കോടതി നിയമിച്ച പ്രത്യേക അംഗങ്ങളുടെ അധ്യക്ഷതയില്‍ കോടതിയില്‍ വച്ചായിരിക്കും ഫലപ്രഖ്യാപനം.
വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടിരുന്നു. നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ 71 എം.എല്‍.എമാരാണ് നിയമസഭയിലുണ്ടായിരുന്നത്. ഇവരില്‍ ഒ്മ്പത് പേര് കൂറുമാറിയതിനാല്‍ അയോഗ്യരാക്കപ്പെട്ടിരുന്നു. ഇതോടെ അംഗസംഖ്യ 62 ആയി. ഇതില്‍ 27 പേര് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. കോണ്‍ഗ്രസ്സിന് 33 എം.എല്‍.എമാരുടെ പിന്തുണ വിശ്വാസപ്രമേയത്തിനു ലഭിച്ചു. ബി.ജെ.പിക്ക് 28 അംഗങ്ങളാണ് വോട്ട് ചെയ്തത്. സ്പീക്കര്‍ ഗോവിന്ദ്സിങ് കുഞ്ജ്വാള്‍ വോട്ട് ചെയ്തില്ല. 62ല്‍ 27ഉം കോണ്‍ഗ്രസ് എം.എല്മാരായിരുന്നു. ബാക്കിയുള്ള ആറില്‍ രണ്ടു പേര് ബഹുജന്‍ സമാജ് പാര്‍ട്ടിയും, സ്വതന്ത്രര്‍ മൂന്നു പേരും, യു.കെ.ഡി ഒന്നുമാണ്. കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയ്ദവേ് സിങ് മേല്‍നോട്ടം വഹിച്ചു.
വോട്ടെടുപ്പിന് നിമിഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എ രേഖ ആര്യ കൂറുമാറിയിരുന്നു. അതേസമയം ബി.ജെ.പി പുറത്താക്കിയ ഭീം ലാല്‍ ആര്യ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."