സഊദിയുടെ പൊതുകടം 274 ബില്യണ്‍ റിയാല്‍; വിദേശ ബോണ്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന
റിയാദ്: രാജ്യത്തിന്റെ പൊതുകടം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗണ്യമായ രീതിയില്‍ ഉയര്‍ന്നതായി സഊദി ധനകാര്യ മന്ത്രാലയ റിപ്പോര്‍ട്ട്. 2014 ഡിസംബര്‍ 31 ന് 44.3 ബില്യന്‍ റിയാലില്‍ നിന്ന് ഈ വര്‍ഷം ഓഗസ്റ്റ് 31 ആയപ്പോഴേക്കും 274 ബില്യണ്‍ റിയാലായി ഉയര്‍ന്നതായാണ് പുതിയ കണക്കുകള്‍. എന്നാല്‍ നേരത്തെ ആഭ്യന്തര കടം മാത്രമാണുള്ളതെങ്കില്‍ ഇപ്പോള്‍ വിദേശ കടവും വന്‍തോതില്‍ ഉയര്‍ന്നതായാണ് വിവരം. പ്രതിസന്ധി മറികടക്കാന്‍ വിദേശ ബോണ്ടുകള്‍ ഉടന്‍ പുറത്തിറക്കമെന്നാണ് സൂചനകള്‍.
കഴിഞ്ഞ 20 മാസത്തിനകം കടബാധ്യത ആറിരട്ടി അധികരിച്ച് 236 ബില്യന്‍ റിയാല്‍ രാജ്യത്തിനകത്തും 38 ബില്യന്‍ വിദേശത്തുമാണ് കടബാധ്യത. പൊതുകടം നികത്തുന്നതിനായി ഡോളര്‍ നിരക്കിലെ വിദേശ ബോണ്ടുകള്‍ വില്‍പന നടത്താന്‍ നിര്‍ദേശം ലഭിച്ചതായാണ് സൂചിപ്പിക്കുന്നത്. കൂടാതെ കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും പദ്ധതികള്‍ തയ്യാറാക്കും.
2003 ല്‍ രാജ്യത്തിന്റെ പൊതുകടം 660 ബില്യണ്‍ റിയാലായിരുന്നുവെങ്കിലും 2003 മുതല്‍ 2014 വരെയുള്ള കാലയളവില്‍ അതിന്റെ 93 ശതമാനവും തിരിച്ചടച്ച് ഇത്രയും കുറക്കാന്‍ സാധിച്ചിരുന്നു. എണ്ണ വിപണിയിലൂടെയുള്ള വരുമാനമായിരുന്നു പ്രധാന മാര്‍ഗ്ഗം. എണ്ണ വിലയിടിവ് തുടരുകയും അത് അനിയന്ത്രിതമായി താഴ്ന്ന നിലയില്‍ തുടരുകയും ചെയ്തതാണ് പുതിയ പ്രതിസന്ധിക്കു കാരണം.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പൊതുകടം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ആറു ശതമാനമാണ്. നിലവിലെ സാഹചര്യത്തില്‍ ഇത് ഭീഷണിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജി 20 രാജ്യങ്ങളില്‍ ഏറ്റവും കുറവ് പൊതുകടം സഊദിയിലാണെന്നും ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വിശകലനം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."