ഹര്‍ത്താലിനിടെ സംഘര്‍ഷം: ഒറ്റപ്പാലത്ത് അഞ്ച് പേര്‍ക്ക് വെട്ടേറ്റു
ഒറ്റപ്പാലം : ഹര്‍ത്താലിനിടെ ഒറ്റപ്പാലത്ത് അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു .
ഒറ്റപ്പാലം കണ്ണിയമ്പുറം പനമണ്ണ ആല്‍ത്തറ തെരുവില്‍ കിരണ്‍ (18 ) , ശിവരാജ് (19) , സുജിത്ത് (24) എന്നിവര്‍ക്കാണ് വെട്ടേറ്റത് . കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് തലക്ക് ദണ്ഡു കൊണ്ടുള്ള അടിയേറ്റും പരുക്കു പറ്റിയിട്ടുണ്ട്. ഇവരെ കണ്ണിയമ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം .ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ബാനറുകളും പരസ്യ പ്രചരണ ബോര്‍ഡുകളും രാവിലെ സംഘപരിവാര്‍ സംഘടനകളുടെ പ്രകടനത്തിനിടെ തകര്‍ത്തിരുന്നു.
ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വീണ്ടും പരസ്യ ബോര്‍ഡുകള്‍ തകര്‍ക്കുന്നത് കണ്ടത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത് .
അക്രമത്തില്‍ കിരണിന്റെ വിരല്‍ അറ്റു പോവുകയും കാലിലും വെട്ടേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ശിവരാജന്റെ തലക്കാണ് വെട്ടേറ്റത്. കൂടെയുണ്ടായിരുന്നജിഷ്ണു (16) ,കാര്‍ത്തികേയന്‍ (24) എന്നിവര്‍ക്ക് തലക്ക് ദണ്ഡു കൊണ്ടാണ് അടിയേറ്റത്.
ഇരുവരും കണ്ണിയമ്പുറത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ് . ഒറ്റപ്പാലത്ത് വന്‍ പൊലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട് .
ഹർത്താൽ അനുകൂലികൾ കണ്ണിയമ്പുറം ലക്ഷ്മി പ്രിയയിൽ സുരേഷ് കുമാറിന്റെ വീടും തകർത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."