മോദി യുദ്ധക്കൊതിയന്‍: ദിഗ്വിജയ് സിങ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധക്കൊതിയനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഇന്ത്യയെയും പാകിസ്താനെയും അല്പാല്പമായി യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നയിക്കുകയാണ് മോദി ചെയ്യുന്നതെന്നും ദിഗ്വിജയ് സിങ് ട്വിറ്ററില്‍ കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഇതു മാത്രമാണ് മോദി മുന്നില്‍ക്കാണുന്ന വഴിയെന്നും ദിഗ്വിജയ് സിങ് ചൂണ്ടിക്കാട്ടി.
ഇതിലൂടെ പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐയെയും സൈന്യത്തെയും ശക്തിപ്പെടുത്തുകയും പാക് രാഷ്ട്രീയ നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുകയും മാത്രമാണ് മോദി ചെയ്യുന്നതെന്ന് മറ്റൊരു ട്വീറ്റില്‍ ദിഗ്വിജയ് സിങ് പറഞ്ഞു. ആണവായുധം കൈവശമുള്ള ഇരു രാജ്യങ്ങള്‍ക്കും ഒരു യുദ്ധം താങ്ങാനാവുമോയെന്നും ദിഗ്വിജയ് സിങ് ചോദിച്ചു.
നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവന. പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് സിങ് ചൂണ്ടിക്കാട്ടി. ദൈവത്തെയോര്‍ത്തും നമ്മുടെ കുട്ടികളുടെ ഭാവിയോര്‍ത്തും ഇന്ത്യയും പാകിസ്താനും ഈ യുദ്ധക്കളി നിര്‍ത്തുകയും ചര്‍ച്ചാ മേശയില്‍ ഒന്നിച്ചിരിക്കുകയും വേണം. പരസ്പരം പോരാടുന്നതിന് പകരം ഇന്ത്യയ്ക്കും പാകിസ്താനും എന്തുകൊണ്ട് പട്ടിണിക്കും പോഷകാഹരരക്കുറവിനുമെതിരേ ഒന്നിച്ചു പോരാടിക്കൂടായെന്നും ദിഗ്വിജയ് സിങ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."