വാക്കൊന്ന് മുറി രണ്ട്
കോടതിമുറികളില്‍ നിശ്ശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. ഏത് ഒത്തുകളിക്കും കൂട്ടുനില്‍ക്കുന്ന ജഡ്ജിമാരുമുണ്ടണ്ട്. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാതായതോടെ കോടതികളില്‍ രഹസ്യ ഒത്തുകളികള്‍ വ്യാപകമായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതുകൊണ്ടണ്ട് ഒരു കുഴപ്പവും പറ്റിയിട്ടില്ല. ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍ ഒരു പത്രത്തിന്റെയും കോപ്പി കുറഞ്ഞിട്ടില്ല. ഒരു ചാനലിന്റെയും റേറ്റിങ്ങും ഇടിഞ്ഞിട്ടില്ല. നഷ്ടം മുഴുവന്‍ പൊതുസമൂഹത്തിനാണ്. കോടതികളില്‍നിന്ന് വരുന്ന വാര്‍ത്തകളൊന്നും ജനങ്ങളറിയുന്നില്ല.
സെബാസ്റ്റ്യന്‍ പോള്‍
രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ടണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ മാത്രമേ കേരളത്തിന് ഒന്നാമതെത്താന്‍ കഴിയൂ. കൊലപാതകങ്ങള്‍ കണ്ടണ്ടുരസിക്കുകയാണ് പൊതുജനം. ജനങ്ങള്‍ക്ക് മറ്റൊരു ചോയ്‌സ് ഇല്ലാത്തതുകൊണ്ടണ്ട് ഏതെങ്കിലും ഒരുത്തനെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടണ്ട് സുഖിച്ചു ജീവിക്കുകയാണ് അധികാരികള്‍.
നടന്‍ ശ്രീനിവാസന്‍
പേരിനൊപ്പം ജാതിപ്പേരിന്റെ വാല്‍ കൂട്ടിച്ചേര്‍ക്കുന്ന പ്രവണത തിരിച്ചുവരികയാണ്. ജാതിയുടെ വാല്‍ മുറിച്ചുമാറ്റി ജീവിതം നയിച്ചു പോന്ന ചിലരുടെ മക്കളും പേരക്കുട്ടികളുമൊക്കെയാണ് പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്ത് പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടണ്ടുപോകാന്‍ ശ്രമിക്കുന്നത്.സമൂഹത്തെ ജാതിവ്യവസ്ഥയുടെ പഴയകാലത്തേക്ക് തിരിച്ചു കൊണ്ടണ്ടുപോകാനാണ് ശ്രമം. ഇത് ആപത്കരമായി വളര്‍ന്നുവരികയാണ്.
പിണറായി വിജയന്‍
പിണറായി വിജയന് കാര്യങ്ങള്‍ കൊണ്ടണ്ടുനടക്കാനും തീരുമാനമെടുക്കാനും കഴിവുണ്ടണ്ട്. എഫിഷ്യന്റ് ലീഡര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് മുന്നോട്ടുപോകാനായിട്ടുണ്ടണ്ട്. ഒരു മുഖ്യമന്ത്രി ഉണ്ടെന്ന തോന്നലുണ്ടണ്ടാക്കിയിട്ടുണ്ടണ്ട്. ഉദ്യോഗസ്ഥന്‍മാര്‍ക്കു വേണ്ടണ്ടിയല്ല സര്‍ക്കാര്‍, സര്‍ക്കാരിനു വേണ്ടണ്ടിയാണ് ഉദ്യോഗസ്ഥര്‍ എന്ന ഒരു കോണ്‍സെപ്റ്റ് ഉറപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. ഇത് എത്ര പ്രായോഗികമാണ് എന്നത് വേറെ കാര്യം. എന്നാല്‍, സര്‍ക്കാരിനു വേണ്ടണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എന്നാണ് പറയേണ്ടണ്ടിയിരുന്നത്. അതു പറഞ്ഞില്ല.
എം.പി പരമേശ്വരന്‍
നവമാധ്യമങ്ങളെ കള്ളപ്രചാരണങ്ങള്‍ക്കും പരദൂഷണത്തിനുമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ് നമ്മുടെ നാട്ടിലെ ഒരു കൂട്ടര്‍. അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനോടും കൂറോ പ്രതിബദ്ധതയോ ഇല്ല. ചുളുവിന് ആളാകാനുള്ള ഒരു മാര്‍ഗമായി മാറ്റിയിരിക്കുകയാണ് ഇവര്‍ ആര്‍ട്ട് സിനിമയെ.
അടൂര്‍ ഗോപാലകൃഷ്ണന്‍
തെറ്റ് തിരുത്തുന്നത് മോശമായ കാര്യമല്ല. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പോലെയുള്ള പാര്‍ട്ടിയല്ല സി.പി.എം. ആദര്‍ശവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ടണ്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഉചിതമായ തീരുമാനം കൃത്യസമയത്ത് എടുത്തത്.
സീതാറാം യെച്ചൂരി
ഏതാനും ചില വ്യക്തികള്‍ കാണിക്കുന്ന വികൃതികള്‍ കൊണ്ടണ്ടാണ് പ്രസ്ഥാനത്തെ ജനങ്ങള്‍ അടച്ചാക്ഷേപിക്കുന്നത്. ബന്ധുനിയമന വിഷയത്തില്‍ മന്ത്രിമാര്‍ ജാഗ്രത പരുലര്‍ത്തേണ്ടണ്ടിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് കാര്യങ്ങള്‍ തിരുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപിക്കപ്പെട്ടവരെ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ യു.ഡി.എഫ് സര്‍ക്കാര്‍ പേറിയിരുന്നു. ഇത്തരം നടപടികള്‍ ഇടതു സര്‍ക്കാരില്‍ നിന്നുണ്ടണ്ടാകില്ല.
പാലോളി മുഹമ്മദ്കുട്ടി
തെറ്റ് കണ്ടണ്ടാല്‍ തിരുത്തുന്നതാണ് എല്‍.ഡി.എഫ് നയം. ആരോപണങ്ങളല്ല, ഉന്നയിക്കപ്പെടുന്ന പ്രശ്‌നം പരിഹരിക്കപ്പെടുന്നുണ്ടേണ്ടാ എന്നതാണ് നോക്കേണ്ടണ്ടത്.അഞ്ചു വര്‍ഷം ആരോപണം ഉന്നയിച്ചിട്ടും ഒരാളും രാജിവയ്ക്കാതിരുന്ന ഒരു ഗവണ്‍മെന്റുണ്ടണ്ടായിരുന്നല്ലോ ഇവിടെ. ഇടതുപക്ഷം അവരില്‍ നിന്നു വ്യത്യസ്തമാണ് അതുകൊണ്ടണ്ടാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്. ജയരാജനെ പാര്‍ട്ടിയില്‍ നിന്നു മാറ്റിനിര്‍ത്തണമോ വേണ്ടണ്ടയോ എന്ന കാര്യം സി.പി.എം അന്വേഷണത്തിനു ശേഷം തീരുമാനിക്കട്ടെ.
കാനം രാജേന്ദ്രന്‍
മുന്‍പൊക്കെ യുദ്ധം അരുത് എന്നു പറയുന്നത് ഒരു നല്ല കാര്യമായാണ് കണക്കാക്കിയിരുന്നത്. എന്നാലിന്ന് യുദ്ധമരുത് എന്നു പറഞ്ഞാലത് ദേശവിരുദ്ധ കാര്യമായി കണക്കാക്കുന്ന സ്ഥിതിയായി. ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ ഒരേപോലെ യുദ്ധം വേണമെന്നു മുറവിളി കൂട്ടിക്കൊണ്ടണ്ടിരുന്നാല്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഇരു രാഷ്ട്രങ്ങള്‍ക്കും ഒരേപോലെ പടക്കോപ്പുകള്‍ വില്‍ക്കുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും അവയ്ക്കു പിന്നിലെ സാമ്രജ്യത്വ ശക്തികളുമായിരിക്കും.
പ്രഭാവര്‍മ
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നേടിയതില്‍ ഇന്ത്യന്‍ ടീം അമിതമായി ആഹ്ലാദിക്കേണ്ടതില്ല. നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ ജയിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ഒന്നാം നമ്പര്‍ ടീമാവണമെങ്കില്‍ വിദേശത്ത് പരമ്പര ജയിക്കേണ്ടതുണ്ട്. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക പര്യടനങ്ങളില്‍ ജയിച്ചാല്‍ മാത്രമേ ടീമിന് അത്തരമൊരു നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കൂ.
സൗരവ് ഗാംഗുലി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."