മണ്ണാര്‍ക്കാട് മേജര്‍ കുടിവെളള പദ്ധതി നിര്‍മാണം ത്വരിതഗതിയിലാക്കുമെന്ന്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്, തെങ്കര മേജര്‍ കുടിവെളള പദ്ധതി നിര്‍മാണം ത്വരിതപ്പെടുത്താന്‍ ഇന്നലെ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്ദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
പദ്ധതിക്ക് മണ്ണാര്‍ക്കാട് മുനിസിപ്പാലിയില്‍ മൂന്ന് സംഭരണിയും, തെങ്കരയില്‍ ഒരു സംഭരണിയുമാണ് സ്ഥാപിക്കുന്നത്. ഇതില്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തുളള ടാങ്ക് ഉപയോഗിക്കും.
കൂടാതെ ഉയര്‍ന്ന പ്രദേശമായ നായാടിക്കുന്ന്, ശിവന്‍കുന്ന് എന്നിവിടങ്ങളില്‍ സംഭരണി സ്ഥാപിക്കാന്‍ മുനിസിപ്പാലിറ്റി സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ, പഞ്ചായത്ത് പ്രസിഡന്റുമാരായ സാവിത്രി (തെങ്കര), ടി. മുഹമ്മദ് ഇല്ല്യാസ് (കോട്ടോപ്പാടം), മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.കെ അഫ്സല്, സിറാജ്, ഷഹന കല്ലടി, സലീം, കോട്ടോപ്പാടം പഞ്ചായത്തംഗം കല്ലടി അബൂബക്കര്‍, വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ ഉഷ ഹരിദാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."