HOME
DETAILS
MAL
അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുന്നു: എ.കെ ബാലന്
backup
October 16 2016 | 09:10 AM
കോഴിക്കോട്: അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുന്നുവെന്ന് നിയമമന്ത്രി എ.കെ ബാലന്. കോടതി വളപ്പില്‍ ഒരു പ്രശ്നമുണ്ടായാല്‍ അത് തീര്‍ക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയണം. പ്രശ്നമുണ്ടാക്കുന്ന അഭിഭാഷകരെ ജഡ്ജിമാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത് അപഹാസ്യമാണെന്നും മന്ത്രി പറഞ്ഞു.
നിയമനിര്‍മാണ സഭയിലെ പ്രശ്നം തീര്‍ക്കാന്‍ സ്പീക്കര്‍ വിചാരിച്ചാല്‍ മതി. പഞ്ചായത്തിലെ പ്രശ്നം തീര്‍ക്കാന്‍ പ്രസിഡന്റ് വിചാരിച്ചാല്‍ മതി. കോടതിവളിപ്പിലെ പ്രശ്നം തീര്‍ക്കാന്‍ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗുരുതരമാണെന്നും ഇത്തരം ഒരു സ്ഥിതിയിലേക്ക് പോകാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."