സ്വദേശി ടൈല്‍ ഫാക്ടറിയിലെ പ്രശ്‌ന പരിഹാരത്തിന് തൊഴില്‍ മന്ത്രി യോഗം വിളിച്ചു
ഫറോക്ക്: തൊഴിലാളികളുടെ ആനൂകല്യങ്ങള്‍ നല്‍കാതെ അടച്ചു പൂട്ടിയ ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി ടൈല്‍ ഫാക്ടറിയിലെ പ്രശ്‌നപരിഹാരത്തിനായി തൊഴില്‍ മന്ത്രി യോഗം വിളിച്ചു. ഈ മാസം 20 വ്യാഴം ഉച്ച്ക്ക് 12മണി തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റേ ചേമ്പറിലാണ് യോഗം.
അമ്പത് കൊല്ലക്കാലം പ്രവര്‍ത്തിച്ച സ്വദേശി ഓട്ടു കമ്പനി 12 കൊല്ലം മുന്‍പാണ് പൂട്ടിയത്. ഈ സമയത്ത് ജോലിയിലുണ്ടായിരുന്ന 65 സ്ഥിരം തൊഴിലാളികളടക്കം 69 പേര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കിയിരുന്നില്ല. വിഷു ബോണസ് നല്‍കാനിരിക്കെയാണ് കമ്പനി അടച്ചു പൂട്ടിയത്. ഗ്രാറ്റിവിറ്റിയും മറ്റു ആനുകൂല്യങ്ങളും ശമ്പളകുടിശ്ശികയുമെല്ലാം തൊഴിലാളികള്‍ക്ക് നിഷേധിച്ചു.
കമ്പനി അടച്ചു പൂട്ടിയതുമുതല്‍ തൊഴിലാളികള്‍ സമരം ചെയ്തു കൊണ്ടിരുന്നെങ്കിലും ഉടമകള്‍ ഒത്തുതീര്‍പ്പിനൊന്നും വഴങ്ങത്തതാണ് പ്രശ്‌നം ഇത്രയും കാലം നീണ്ടു പോയത്. ഈ കാലത്തിനിടയില്‍ കമ്പനിയില്‍ 10 മുതല്‍ 45വര്‍ഷം വരെ പണിയെടുത്ത 14 തൊഴിലാളികള്‍ മരണപ്പെട്ടു. തൊഴില്‍ തര്‍ക്കങ്ങളില്‍ നിന്നുമാറി കേസിലെത്തുകയും 12ശതമാനം കൂട്ടുപലിശയോടെ തൊഴിലാളികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ കോടതി വിധി വന്നു വര്‍ഷം നാലു കഴിഞ്ഞു പ്രശ്‌നത്തിനു പരിഹാരമായിട്ടില്ല. സാങ്കേതികത്തത്തില്‍ തട്ടി താഴിലാളികളുടെ ആനുകൂല്യം നല്‍കുന്നത് അനന്തമായി നീളുന്ന സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രി നേരിട്ട് യോഗം വിളിച്ചിരിക്കുന്നത്.
ചര്‍ച്ചയില്‍ മന്ത്രിക്കു പുറമെ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."