മുഅല്ലിംകള്‍ രാജ്യത്തിന്റെ സമ്പത്ത്: സമദ് മുട്ടം
മയ്യില്‍: മതവിദ്യാഭ്യാസവും രാജ്യസ്‌നേഹവും ധാര്‍മികതയും സേവനകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളും പുതുതലമുറയ്ക്കു പഠിപ്പിച്ചുകൊടുക്കുന്ന മദ്‌റസാ അധ്യാപകര്‍ രാജ്യത്തിന്റെ സമ്പത്താണെന്നു ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസമദ് മുട്ടം. കാലടി സിറാജുല്‍ ഹുദാ മദ്‌റസയില്‍ മുഅല്ലിം ഡേ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മദ്‌റസകളെയും മദ്‌റസാ അധ്യാപകരെയും അവഗണിച്ച് രാജ്യ പുരോഗതി സാധ്യമല്ലെന്നിരിക്കെ ഇവരെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കൂടുതല്‍ പദ്ധതികളും ഫണ്ടുകളും വകയിരുത്താന്‍ സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്നും അബ്ദുസമദ് മുട്ടം പറഞ്ഞു.
അബ്ദുല്‍ ജലീല്‍ ഹസനി അധ്യക്ഷനായി. മഹമൂദ് ഹാജി, അബ്ദുറഹ് മാന്‍ എന്നിവരെ ആദരിച്ചു. അബ്ദുല്‍ഷുക്കൂര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് കുഞ്ഞി, മനാഫ്, ഇസ്മാഈല്‍ മൗലവി, സാദിഖ് അസ്ഹരി, അയൂബ് മൗലവി, അബ്ദുറഹ്മാന്‍ മന്നാനി, അബ്ദുല്‍ ജലീല്‍ മക്ക, സഹദ് അസ്ഹനി, മൊയ്തു നിസാമി, റഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."