അക്ഷര വെളിച്ചം പകര്‍ന്നവരെ ആദരിച്ച് മുഅല്ലിം ഡേ
കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ വിവിധ മദ്‌റസകളില്‍ മദ്‌റസ, മഹല്ല് മാനേജ്‌മെന്റ്, എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ മുഅല്ലിം ഡേ ആചരിച്ചു. ഉല്‍ബോധന ക്ലാസ്, ഖബര്‍ സിയാറത്ത്, ആദരിക്കല്‍, ഉപഹാര സമര്‍പ്പണം, രക്ഷാകര്‍തൃ സംഗമം, ശുചീകരണം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.
കമ്പളക്കാട്: അന്‍സാരിയ മദ്‌റസയില്‍ മുഅല്ലിം ഡേ പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മദ്‌റസകളില്‍ അധ്യാപനം നടത്തുന്ന മുഅല്ലിംകള്‍ സമൂഹത്തില്‍ നന്മ വളര്‍ത്തിയെടുക്കുന്ന സമൂഹ ശില്‍പികളാണന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് അസ്‌ലം ബാഖവി ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് പ്രസിഡന്റ് പി.സി ഇബ്‌റാഹീം ഹാജി അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി കെ. മുഹമ്മദ് കുട്ടി ഹസനി, എം.എ ഇസ്മായില്‍ ദാരിമി, പി.ടി അഷ്‌റഫ് ഹാജി, മോയിന്‍ മൗലവി, അഷ്‌റഫ് ദാരിമി, സാജിദ് വാഫി, റഫീഖ് ഫൈസി, ഹംസ മൗലവി, പി ഇബ്‌റാഹീം മൗലവി സംസാരിച്ചു. അബൂബക്കര്‍ മുസ്‌ലിയാര്‍, അഷ്‌റഫ് മൗലവി, മൊയ്തുട്ടി ഫൈസി, കുഞ്ഞാലന്‍ മുസ്‌ലിയാര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി.
പിണങ്ങോട്: ദാറുസ്സലാം മദ്‌റസയില്‍ മുഅല്ലിം ഡേ പരിപാടി മഹല്ല് സെക്രട്ടറി കെ.എച്ച് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പുനത്തില്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷനായി. ഖത്തീബ് അബ്ബാസ് ഫൈസി പ്രാര്‍ഥന നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. സദര്‍ മുഅല്ലിം അലി ദാരിമി, പടിക്ക നാസര്‍, സിദ്ദീഖ്, താജ് മന്‍സൂര്‍ മാസ്റ്റര്‍, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍, ഷബീര്‍ വാഫി സംസാരിച്ചു. കഴിഞ്ഞ പൊതു പരീക്ഷയില്‍ ഡിസ്റ്റിഗ്ഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി.
പനമരം: മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ മല്‍സൂര്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിം ദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉല്‍ഘാടനം ചെയ്തു. അസിഫ് വാഫി മുഖ്യ പ്രഭാഷണം നടത്തി. ഖത്തീബ് ആഷ്‌റഫ് ഫൈസി, സെക്രട്ടറി കെ.സി അബ്ദുല്ല, വൈസ് പ്രസിഡന്റ് ഡി. അബ്ദുല്ല, ശംസുദ്ദീന്‍ വാഫി, അന്‍വര്‍ മുസ്‌ലിയാര്‍, മുഹമ്മദലി മുസ്‌ലിയാര്‍ സംബന്ധിച്ചു.
മീനങ്ങാടി: അല്‍മദീനിയ്യാ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ മുഅല്ലിം ദിനാചരണം മഹല്ല് ഖത്തീബ് മുസ്തഫല്‍ ഫൈസി നീലഗിരി നേതൃത്വം നല്‍കി. കല്‍പ്പറ്റ ജുമാമസ്ജിദ് ഖത്തീബ് സലിം മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തി. സമസ്തയുടെയും എസ്.കെ.എസ്.ബി.വിയുടെയും പതാക പ്രസിഡന്റ് മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് കെ.വി അബൂബക്കര്‍ ഹാജി എന്നിവര്‍ ഉയര്‍ത്തി.
കാക്കവയല്‍: ഹിദായത്തുല്‍ മുത്തഅല്ലിമീന്‍ മദ്‌റസയില്‍ മുഅല്ലിം ഡേ മഹല്ല് ഖത്തീബ് ബഷീര്‍ ഫൈസി പാക്കണ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നൗഫല്‍ മാസ്റ്റര്‍ വാകേരി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് ഇബ്‌റാഹീം ഹാജി അധ്യക്ഷനായി.
മുട്ടില്‍: മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിം ഡേ മഹല്ല് ഖത്തീബ് മുഹമ്മദലി യമാനി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി റെയ്ഞ്ച് പ്രസിഡന്റ് എ. ഹംസ ദാരിമി മുഖ്യപ്രഭാഷണം നടത്തി.
കരടിപ്പാറ: ഖിത്ത്മത്തുല്‍ ഇസ്‌ലാം സംഗം മഹല്ല് കമ്മിറ്റിയുടെയുടെയും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടന്ന മുഅല്ലിം ഡേ പരിപാടി നെന്മേനി പഞ്ചായത്തംഗം പി.എം റഫീഖ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സുബൈര്‍ ഹാജി അധ്യക്ഷനായി. ഖത്തീബ് ഇസ്മായില്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍, പി.എം കുഞ്ഞുമുഹമ്മദ്, വി.കെ ജംഷീദ്, പി മൊയ്ദീന്‍, മുഹമ്മദാലി സംസാരിച്ചു.
ആണ്ടൂര്‍: ഹിദായത്തുല്‍ ഇഖ്‌വാന്‍ മദ്‌റസയില്‍ മുഅല്ലിം ഡെ പരിപാടിയില്‍ അനുസ്മരണം, മതപഠന സദസ്, ഫണ്ട് സമാഹരണം, കൂട്ടുപ്രാര്‍ത്ഥന എന്നിവ നടത്തി. ഖതീബ് മുഹമ്മദ് കുട്ടി ഫൈസി മാനാഞ്ചിറ ഉദ്ഘാടനം ചെയ്തു. എസ്.ബി.വി വിദ്യാര്‍ഥികള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ഇബ്‌റാഹീം മൗലവി, സിറാജ് മുസ്‌ലിയാര്‍, മുത്തലിബ് മുസ്‌ലിയാര്‍, പി.ടി.എ കമ്മിറ്റി ഭാരവാഹികള്‍, കെ.കെ.എം മുസ്തഫ, ആലി കുട്ടി ആണ്ടൂര്‍, നിസാര്‍ സംസാരിച്ചു.
ചുണ്ടമുക്ക്: തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. സദര്‍ മുഅല്ലിം ജലീല്‍ ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സി.എച്ച് അമ്മദ് ഹാജി, സെക്രട്ടറി എം ഉസ്മാന്‍ ഹാജി, കെ.ടി അഷ്‌റഫ്, എം.ടി സിദ്ദീഖ്, വി.സി.യു ഉസ്മാന്‍ മൗലവി, കെ.കെ മോയി ദാരിമി, നൗഷാദ് ദാരിമി, ഷംസുദ്ദീന്‍ മൗലവി സംസാരിച്ചു.
കണിയാമ്പറ്റ: മില്ലുമുക്ക് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിം ഡേ പരിപാടി ഖത്തീബ് അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അറക്ക മൂസ ഹാജി അധ്യക്ഷനായി. വി.കെ.എച്ച് അമ്മദ്, പൊയിലന്‍ അമ്മദ്, കല്ലങ്കോടന്‍ മൊയ്തു, കോരങ്കുന്നന്‍ കുഞ്ഞബ്ദുല്ല എന്നിവരെ ആദരിച്ചു. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ മുഹമ്മദ് കുട്ടി ഹസനി മുഖ്യപ്രഭാഷണം നടത്തി. മുനീര്‍ ദാരിമി, പുത്തന്‍പുര അമ്മദ്, ഹംസ മൗലവി, ഇ.സി സലീം, സിറാജുദ്ദീന്‍ ഫൈസി, നെല്ലോളി അമ്മദ്, മുഹമ്മദ് ശഫീഖ് ഫൈസി, മുജീബ്, മൊയ്തു മുസ്‌ലിയാര്‍, പി.ടി.എ പ്രസിഡന്റ് ഡോ. ബഷീര്‍ മാസ്റ്റര്‍, നിസാര്‍ സംസാരിച്ചു.
പുളിഞ്ഞാല്‍: മുര്‍ശിദുസിബ്‌യാന്‍ മദ്‌റസയില്‍ മുഅല്ലിം ഡേ പരിപാടി അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ. അബ്ദുല്ല ദാരിമി അധ്യക്ഷനായി. സദര്‍ മുഅല്ലിം സഫറലി ദാരിമി മുഖ്യപ്രഭാഷണം നടത്തി. അലി വഹബി, ഹുസൈന്‍ മൗലവി, റാഷിദ് മൗലവി, അലുവ മമ്മുട്ടി, സി.പി മൊയ്തീന്‍ ഹാജി, കുനിയന്‍ അമ്മദ് ഹാജി, കുനിങ്ങാരത്ത് മമ്മു ഹാജി, കുഞ്ഞബ്ദുല്ല ഹാജി, ഗഫൂര്‍ ഹാജി, കെ.വി മമ്മുട്ടി, ഷറഫുദ്ദീന്‍, അബ്ദുല്‍ നാസര്‍ ദാരിമി, മൊയ്തു ഹാജി, ഇ അബ്ദുറഹ്മാന്‍, കെ.വി മോയി, അലുവ ആലി, അബ്ദുലത്തീഫ് മൗലവി, റഷീദ്, അത്തിലന്‍ ആലി സംസാരിച്ചു.
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ടൗണ്‍ മഹല്ലില്‍ ഉള്‍പ്പെട്ട മഅ്ദനുല്‍ ഉലൂം ഗൂഡല്ലൂര്‍ ടൗണ്‍, യതീംഖാന, ചെമ്പാല തഅ്‌ലീമുല്‍ ഇസ്‌ലാം, തുപ്പുകുട്ടിപ്പേട്ട ഹിദായത്തുല്‍ ഇസ്‌ലാം, കാസിംവയല്‍ ഹയാത്തുല്‍ ഇസ്‌ലാം, ചെവിട്ടിപ്പേട്ട മുനവ്വിറുല്‍ ഇസ്‌ലാം എന്നീ മദ്‌റസകളുടെ സംയുക്താഭിമുഖ്യത്തില്‍ കൂട്ടസിയാറത്ത് നടത്തി. സമസ്ത ജില്ലാ സെക്രട്ടറി പി.കെ.എം ബാഖവി നേതൃത്വം നല്‍കി. എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി എ.എം ശരീഫ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. സൈതലവി ഫൈസി, സിദ്ദീഖ് മൗലവി, ജുനൈദ് ഗസ്സാലി, ഹനീഫ ഫൈസി, അബ്ദുല്ല മുസ്‌ലിയാര്‍, ശൗകത്ത് മുസ്‌ലിയാര്‍, റഷീദ് മദനി, ഉദീന്‍ മുസ്‌ലിയാര്‍, അസീസ് ഫൈസി, എം.സി സൈതലവി മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍, റഹ്മാന്‍ ഫൈസി, ഹൈദര്‍ മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍, സൈതലവി റഹ്മാനി സംസാരിച്ചു. പേരിയശോല മുനവിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഹാരിസ് ഫൈസി പതാക ഉയര്‍ത്തി. വി.കെ ഹനീഫ, ചേക്കുപ്പ സംസാരിച്ചു.
ഒന്നാംമൈല്‍: ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ കരീം ബാഖവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മോയിന്‍ ഫൈസി അധ്യക്ഷനായി. സലാം ഫൈസി, കോയക്കുട്ടി മുസ്‌ലിയാര്‍, ജുദീര്‍ഷാന്‍ മൗലവി സംസാരിച്ചു.
മേല്‍ഗൂഡല്ലൂര്‍: നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രസിഡന്റ് അയമുട്ടി ഹാജി പതാക ഉയര്‍ത്തി. മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. ഹനീഫ ദാരിമി മുഖ്യപ്രഭാഷണം നടത്തി.
മസിനഗുഡി: ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സെക്രട്ടറി സൈതലവി പതാക ഉയര്‍ത്തി. ബാവ ദാരിമി, ടി.പി അഷ്‌റഫ്, അഷ്‌കര്‍ മുസ്‌ലിയാര്‍ സംസാരിച്ചു.
ചളിവയല്‍: മമ്പഉല്‍ ഉലൂം മദ്‌റസയില്‍ കബീര്‍ നിസാമി പതാക ഉയര്‍ത്തി. ഒറ്റുവയല്‍ മഹല്ലില്‍ നടന്ന സിയാറത്ത് സംഗമം ഖത്തീബ് സിറാജുദ്ദീന്‍ മദനി പ്രാര്‍ഥന നടത്തി. എരുമാട് മദ്‌റസയില്‍ അംജദ് ഫൈസിയും ചേരമ്പാടിയില്‍ അക്ബര്‍ ദാരിമിയും മണ്ണാത്തിവയലില്‍ ഹനീഫ ഫൈസിയും നേതൃത്വം നല്‍കി.
പനഞ്ചിറ: മദ്‌റസയില്‍ ഖത്തീബ് സലീം സൈനി പ്രഭാഷണം നടത്തി. ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, അസീസ് മുസ്‌ലിയാര്‍, ഉമര്‍ ഹാജി, ശമീര്‍ സംസാരിച്ചു. ഗൂഡല്ലൂര്‍ ടൗണ്‍ മദ്‌റസയില്‍ നടന്ന മജ്‌ലിസുന്നൂര്‍ ഖത്തീബ് റഷീദ് മദനി, ഉസ്മാന്‍ ദാരിമി നേതൃത്വം നല്‍കി.
മുട്ടില്‍: വയനാട് മുസ്‌ലിം യതീംഖാന ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിം ഡെ പരിപാടി മാനേജര്‍ മുജീബ് റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മദ്‌റസ കണ്‍വീനറും ഡബ്ല്യു.എം.ഒ കമ്മിറ്റിയംഗവുമായ എന്‍.കെ മുസ്തഫ ഹാജി അധ്യക്ഷനായി. ഷാഹുല്‍ ഹമീദ് മദനി മുഖ്യപ്രഭാഷണം നടത്തി. കെ.പി അഹമ്മദ് കുട്ടി ഫൈസി അരീക്കോട്, ഹസൈനാര്‍ മൗലവി ചെലഞ്ഞിച്ചാല്‍, ഷാഹുല്‍ ഹമീദ് മദനി മുട്ടില്‍, പി സലീം മൗലവി പരിയാരം, നദീര്‍ മൗലവി ആറാം മൈല്‍, ഖാലിദ് മൗലവി പാപ്ലശ്ശേരി എന്നിവരെ ആദരിച്ചു. കഴിഞ്ഞ വര്‍ഷം സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും ഉസ്താദുമാര്‍ക്കുമുള്ള സമ്മാനദാനവും നടത്തി. കെ.പി അഹമ്മദ് കുട്ടി ഫൈസി പ്രാര്‍ഥന നടത്തി. മുഹമ്മദ് അര്‍ഷാദ് ഖിറാഅത്ത് നടത്തി. അഡ്മിനിസ്‌ട്രേറ്റര്‍ പി അബ്ദുല്‍ റസാഖ്, സ്വദര്‍ മുഅല്ലിം ഹസൈനാര്‍ മൗലവി, സ്റ്റാഫ് സെക്രട്ടറി ഖാലിദ് മൗലവി, എസ്.കെ.എസ്.ബി.വി കണ്‍വീനര്‍ മുഷറഫ് സംസാരിച്ചു.
കണിയാമ്പറ്റ: അമ്പലച്ചാല്‍ പള്ളിമുക്ക് മുല്ലഹാജി സ്മാരക മദ്‌റസയിലെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സാനിധ്യത്തില്‍ മുഅല്ലിം ഡേ ആചരിച്ചു. യോഗം വി കുഞ്ഞബ്ദുളള ഹാജി ഉദ്ഘാടനം ചെയ്തു. പി.കെ അഹമ്മദ് കുട്ടി ഹാജി അധ്യക്ഷനായി. മദ്‌റസ കമ്മറ്റി പ്രസിഡന്റ് കെ.ടി റസാഖ്, ഖത്തീബ് സി.എച്ച് അലി ദാരിമി മുഖ്യപ്രഭാഷണം നടത്തി.
കുപ്പാടിത്തറ: മാനിയില്‍ മനവിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിം ഡെ പരിപാടി മഹല്ല് ജന.സെക്രട്ടറി അബ്ദുല്‍ അസീസ് നിസാമി ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി സി.ഇ ഹാരിസ് ഹാജി ആധ്യക്ഷനായി. മഹല്ല് ഖത്വീബ് മുഹയുദ്ദീന്‍കുട്ടി യമാനി വിഷയാവതരണം നടത്തി. എം അബൂ ഇഹ്‌സാന്‍ ഫൈസി, അബ്ദുറഹ്മാന്‍ അസ്അദി, മമ്മൂട്ടി മുസ്‌ലിയാര്‍, കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ വി.കെ മുനീര്‍ സംസാരിച്ചു.
കോട്ടത്തറ: വെണ്ണിയോട് ദാറുല്‍ഹുദാ മദ്‌റസയില്‍ നടന്ന ദിനാചരണം സ്വദര്‍ മുഅല്ലിം എം. മമ്മു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി മൗലവി വെള്ളമുണ്ട, മഹല്ല് ഖതീബ് കെ.കെ.എം ഫൈസി ക്ലാസുകള്‍ നയിച്ചു. കോട്ടത്തറ തഖ്‌വിയ്യത്തുല്‍ ഇസ്‌ലാം കമ്മിറ്റി പ്രസിഡന്റ് സൈതലവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.നാസര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."