70-ാമത് പുന്നപ്ര-വയലാര്‍ വാര്‍ഷികവാരാചരണത്തിന് വ്യാഴാഴ്ച പതാക ഉയരും
സ. സി എച്ച് കണാരന്‍ അനുസ്മരണദിനമായ 20ന് രാവിലെ എട്ടിന് വിവിധ വാര്‍ഡുതല വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍, വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകര്‍, അനുഭാവികള്‍ എന്നിവര്‍ ചേര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക്, തെക്ക് പഞ്ചായത്തുകളിലെ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരുടെ വീടുകളിലും പതാക ഉയരുമെന്ന് വാരാചരണ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപനടയില്‍ സ്ഥാപിക്കുന്നതിനുള്ള കൊടിമരം പുന്നപ്ര തെക്ക് പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന വന്നാറ്റ് സ. എ ചെല്ലപ്പന്റെ സ്മരണാര്‍ഥം കുടുംബാംഗങ്ങളില്‍നിന്ന് വാരാചരണകമ്മിറ്റി സെക്രട്ടറി എന്‍ പി വിദ്യാനന്ദന്‍ ഏറ്റുവാങ്ങും. സമരഭൂമിയില്‍ ഉയര്‍ത്തുന്നതിനുള്ള രക്തപതാക പുറക്കാട് വാരാചരണകമ്മിറ്റി സെക്രട്ടറി എം ശ്രീകുമാരന്‍തമ്പിയില്‍നിന്ന് പ്രസിഡന്റ് പി സുരേന്ദ്രന്‍ തോട്ടപ്പള്ളിയില്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പുറക്കാട്-അമ്പലപ്പുഴ വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പകല്‍ മൂന്നിന് വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ സമരഭൂമിയിലെത്തിക്കും. കൊടിമര, പതാകജാഥകള്‍ വൈകിട്ട് 4.30ന് സമരഭൂമിയില്‍ സംഗമിക്കും. തുടര്‍ന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് രക്തപതാക ഉയര്‍ത്തും. വൈകിട്ട് അഞ്ചിന് അനുസ്മരണസമ്മേളനത്തില്‍ സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടന്‍ അനുസ്മരണപ്രസംഗം നടത്തും. ജി കൃഷ്ണപ്രസാദ് പങ്കെടുക്കും.
വൈകിട്ട് ആറിന് മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തില്‍ സമരസേനാനി സി കെ കരുണാകരന്‍ പതാക ഉയര്‍ത്തും. പതാക മുഹമ്മയില്‍നിന്നും കൊടിക്കയര്‍ കണിച്ചുകുളങ്ങരയില്‍നിന്നും ബാനര്‍ മാരാരിക്കുളത്തുനിന്നും വാദ്യമേള അകമ്പടിയോടെ രക്തസാക്ഷിനഗറില്‍ (എസ്എല്‍ പുരം) എത്തിക്കും.
പതാക ഉയര്‍ത്തലിനുശേഷം ചേരുന്ന സി എച്ച് കണാരന്‍ അനുസ്മരണസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. വാരാചരണകമ്മിറ്റി പ്രസിഡന്റ് എ ശിവരാജന്‍ അധ്യക്ഷനാകും. ടി പുരുഷോത്തമന്‍, ആര്‍ നാസര്‍, ജി വേണുഗോപാല്‍, ടി ജെ ആഞ്ചലോസ്, വി ജി മോഹനന്‍, ഡി ഹര്‍ഷകുമാര്‍, ജലജാചന്ദ്രന്‍, എസ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
21ന് പകല്‍ 11ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്വാതന്ത്ര്യസമരസേനാനി സി കെ കരുണാകരന്‍ ചെങ്കൊടി ഉയര്‍ത്തും. 20ന് രാവിലെ ഒമ്പതിന് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തില്‍ വയലാര്‍ മണ്ഡപത്തില്‍ ഉയര്‍ത്താനുള്ള രക്തപതാക സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജാഥാക്യാപ്റ്റന്‍ അഡ്വ. എം കെ ഉത്തമന് കൈമാറും.
20ന് സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായി പറവൂര്‍ രക്തസാക്ഷി നഗറില്‍ വിവിധ കലാസാഹിത്യ മത്സരങ്ങള്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന മത്സരയിനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ ഉദ്ഘാടനം ചെയ്യും.
22ന് പകല്‍ രണ്ടിന് പൊതുവിജ്ഞാന പ്രശ്‌നോത്തരി മത്സരവും വൈകിട്ട് നാലിന് സമ്മാനദാനവും നടക്കും. തുടര്‍ന്ന് ഒന്നാംസ്ഥാനത്തെത്തിയ കലാപ്രകടനങ്ങള്‍ വേദിയില്‍ അരങ്ങേറും. വൈകിട്ട് 5.30ന് പി കെ മേദിനി- മാറ്റത്തിന്റെ പാട്ടുകാരി എന്ന സജിത മഠത്തിലിന്റെ ഡോക്യുമെന്ററിയും 6.30ന് സാംസ്‌കാരികസമ്മേളനവും നടക്കും. മന്ത്രി ജി സുധാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷനാകും.
23ന് രാവിലെ ഒമ്പതിന് പഷ്പാര്‍ച്ചനാറാലി. പുന്നപ്ര വടക്ക്, തെക്ക് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുവാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളര്‍കോട് ജങ്ഷനിലും അമ്പലപ്പുഴ തെക്ക്, വടക്ക് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വളഞ്ഞവഴിയിലും എത്തിച്ചേരുന്ന ചെറുപ്രകടനങ്ങള്‍ ദേശീയപാതവഴി കപ്പക്കട ജങ്ഷനില്‍ സംഗമിച്ച് സമരഭൂമിയിലെത്തും. തുടര്‍ന്ന് സമരഭൂമിയിലെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തും. രക്തസാക്ഷി അനുസ്മരണസമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവര്‍ സംസാരിക്കും. ഡിവൈഎഫ്‌ഐ പുന്നപ്ര കിഴക്ക് മേഖലാ കമ്മിറ്റിയുടെ 'ഈ രണഭൂമി' എന്ന വിപ്ലവസ്മരണികയുടെ പ്രകാശനം നടക്കും.
വൈകിട്ട് ആറിന് ചേരുന്ന പൊതുസമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍ പി വിദ്യാനന്ദന്‍, ജി കൃഷ്ണപ്രസാദ്, എ ഓമനക്കുട്ടന്‍, പി ജി സൈറസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."