HOME
DETAILS

ബസുകളുടെ മരണപ്പാച്ചില്‍ അനുവദിക്കില്ല; നടപടിയുമായി പൊലിസ്

  
backup
October 18 2016 | 22:10 PM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d-2



കോഴിക്കോട്: ബസുകളുടെ മരണപ്പാച്ചിലിനു തടയിടാനായി പൊലിസ് സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചു. കഴിഞ്ഞദിവസം മാവൂര്‍ റോഡ് ജങ്ഷനില്‍ ബസിന്റെ അമിതവേഗം കാരണം വയോധികന്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് സ്‌പെഷല്‍ ഡ്രൈവ് തുടങ്ങിയത്. ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും അപകടം വരുത്തുന്നവിധം ബസ് ഓടിക്കുന്നതും തടയുകയാണ് സ്‌പെഷല്‍ ഡ്രൈവിന്റെ ലക്ഷ്യം. ട്രാഫിക് എ.സി എ.കെ ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന. അമിതവേഗത ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. അമിതവേഗം നിയന്ത്രിക്കാന്‍ നഗരത്തിന്റെ വിവിധയിടങ്ങളിലായി മഫ്ടി പൊലിസിനെ വിന്യസിപ്പിക്കും.
ഇടതുവശത്ത് കൂടി മറികടക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കെതിരേയും പ്രധാന റോഡില്‍ നിന്ന് പെട്ടെന്ന് തിരിയുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേയും നടപടിയെടുക്കും. ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടന്നു. അതേസമയം അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രമുള്ള ഈ പരിശോധന പ്രഹസനമാണെന്ന ആക്ഷേപവും ശക്തമാണ്. പരിശോധന രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ നിലയ്ക്കുന്നതും വീണ്ടും വാഹനങ്ങള്‍ പഴയത് ആവര്‍ത്തിക്കുന്നതുമാണ് ഇതിനു കാരണം. ബസ് ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണം ഈ വര്‍ഷം 140 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമിതവേഗത്തില്‍ ഓടുന്ന ബസുകള്‍ ഇടിച്ച് പരുക്കേറ്റവരും നിരവധിയാണ്. ഇതിനുപുറമെ കാതടപ്പിക്കുന്ന തരത്തിലുള്ള എയര്‍ ഹോണ്‍ മുഴക്കലും ബസിന്റെ ഡോറില്‍ അടിച്ച് ഇരുചക്രവാഹനക്കാരെ പേടിപ്പിക്കുന്നതും ബസുകാരുടെ പതിവ് രീതിയാണ്.
മിക്കപ്പോഴും ബസുകാരെ പേടിച്ച് ചെറിയ വാഹനങ്ങള്‍ സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയാണ് പതിവ്. തിങ്കളാഴ്ച മാവൂര്‍ റോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരനു പിന്നാലെ നിര്‍ത്താതെ ഹോണടിച്ച് അമിതവേഗത്തില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ അബ്ദുറഹ്മാന്‍ ബസിന്റെ പിന്‍ചക്രം തലയില്‍ കയറിയാണ് മരിച്ചത്. സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനോ കയറാനോ പലപ്പോഴും ബസ് ജീവനക്കാര്‍ സാവകാശം നല്‍കാറില്ല. ഇങ്ങനെയും അപകടങ്ങള്‍ പതിവാണ്. ഇത്തരം സംഭവങ്ങള്‍ ഇനി അനുവദിക്കില്ലെന്ന നിലപാട് ശക്തമാക്കാനാണ് പൊലിസ് സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago
No Image

ഇന്ത്യയില്‍ ഗുണനിലവാരമില്ലാത്ത  53 മരുന്നുകള്‍; പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റാമോള്‍, കാല്‍സ്യം വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് ഉള്‍പ്പടെ 

Kerala
  •  3 months ago