വനം വകുപ്പിനെതിരേ കോണ്‍ഗ്രസ് നടത്തുന്നത് പ്രായശ്ചിത്ത സമരം: എം.പി
ചെറുതോണി: ദേശീ പാത വികസനം തടയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം കുറ്റസമ്മതത്തില്‍ നിന്ന് ഉരുത്തിരിയുന്ന പ്രായശ്ചിത്ത സമരമാണെന്ന് അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം പി പറഞ്ഞു.
ചരിത്രം തിരിഞ്ഞു കൊത്തുമ്പോള്‍ സത്യം അംഗീകരിക്കേണ്ടി വന്നതിന്റെ ജാള്യതയുണ്ടെങ്കിലും നേതാക്കള്‍ പലരും മലകയറി വന്നുതുടങ്ങി. വനം വകുപ്പ് സമാന്തരസര്‍ക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നും, മലയോര കര്‍ഷകരെ ശത്രുക്കളായി കാണുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോഭാവത്തിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നു വരണമെന്നും താന്‍ പറഞ്ഞപ്പോള്‍ അതിനെതിരെ രംഗത്തു വന്നവര്‍ വൈകിയെങ്കിലും യാഥാര്‍ത്ഥ്യം അംഗീകരിച്ചിരിക്കുകയാണ്.
നേര്യമംഗലത്ത് മലയോര ഹൈവേ നിര്‍മ്മാണം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ജനങ്ങള്‍ എത്തിച്ചേര്‍ന്ന നിരാഹാര സമരത്തെ അപക്വ സമരമെന്ന് വിശേഷിപ്പിച്ചവരും, വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തടഞ്ഞുവെന്ന് പ്രചരിപ്പിച്ച് തനിക്കെതിരെ കള്ളക്കേസ് എടുപ്പിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ നടത്തുന്ന കുറ്റസമ്മത സമരം കാലത്തിന്റെ തിരുത്തലാണെന്ന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."