മാര്‍ഷിന് പരുക്ക്: മുംബൈക്കെതിരെ കളിക്കില്ല
ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തിനിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായി ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ പരുക്ക്. താരം ഇന്ന് മത്സരത്തിനിറങ്ങില്ലെന്ന് ടീം ഡയരക്ടര്‍ സൗരവ് ഗാംഗുലി അറിയിച്ചു.
മാര്‍ഷ് എത്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. ഈ സീസണില്‍ ഡല്‍ഹിക്കായി നാല് മത്സരങ്ങളിലും കളത്തിലിറങ്ങിയെങ്കിലും താരത്തിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ആകെ 61 റണ്‍സ് ആണ് മാര്‍ഷ് സീസണില്‍ ഇതുവരെ നേടിയത്. ഡേവിഡ് വാര്‍ണറിനൊപ്പം ഓപ്പണിങ് സ്ലോട്ടിലായിരുന്നു മാര്‍ഷിനെ പരിഗണിച്ചിരുന്നത്.
എന്നാല്‍ ഫോമിലെത്തിയ യുവതാരം പൃഥ്വിഷാ ടീമിലേക്ക് മടങ്ങിയെത്തിയതോടെ മാര്‍ഷിന്റെ നഷ്ടം ടീം സന്തുലനത്തെ ബാധിക്കാന്‍ സാധ്യതയില്ല. മാത്രമല്ല ഓവര്‍സീസ് സ്ലോട്ടിലേക്ക് ഡല്‍ഹിക്ക് പുതിയ കളിക്കാരനെ കൊണ്ടുവരികയും ചെയ്യാം. മുംബൈക്കെതിരെ ഇന്ന് വൈകിട്ട് 3.30 ന് വാങ്കഡെയിലാണ് ഡല്‍ഹിയുടെ മത്സരം. മുംബൈയില്‍ പരുക്കുമാറി സൂര്യകുമാര്‍ മടങ്ങിയെത്തിയത് ഡല്‍ഹിക്ക് തലവേദനയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."