ജൈവകൃഷിയെ അടുത്തറിയാന്‍ പുഞ്ചപ്പാടം പദ്ധതി
കാലിക്കടവ്: വയലുകള്‍ പരിശീലന കേന്ദ്രമാക്കി ജൈവ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന 'പുഞ്ചപ്പാടം' പദ്ധതിക്ക് പിലിക്കോട് തുടക്കം. ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം നൂറാം വാര്‍ഷികാഘോഷ ഭാഗമായാണു കര്‍ഷക പങ്കാളിത്തത്തോടെ മുപ്പതേക്കര്‍ പാടത്ത് കൃഷിയിറക്കുന്നത്. മലപ്പ്-പാടാളം പാടശേഖരത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കൃഷി വകുപ്പ്, പാടശേഖര സമിതി, പിലിക്കോട് പഞ്ചായത്ത്, കുടുബശ്രീ എന്നിവയുടെ സഹകരണവും ഈ ജൈവ നെല്‍കൃഷി മിഷനു പിന്നിലുണ്ട്. കൃഷിയുടെ ഓരോ ഘട്ടത്തിലും കര്‍ഷകര്‍ക്കു വയലുകളില്‍ വച്ചുതന്നെ പരിശീലനം നല്‍കുന്നതാണു പദ്ധതിയുടെ രീതി.
നിലമൊരുക്കല്‍ കഴിഞ്ഞ് അടുത്ത ഘട്ടം എന്ന നിലയില്‍ പായഞാറ്റടികള്‍ തയാറാക്കുന്ന പ്രവൃത്തിക്കു തുടക്കം കുറിച്ചു. നിരപ്പാക്കിയ വയലുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച് അതിനു മുകളില്‍ നിക്ഷേപിക്കുന്ന ചെളിയില്‍ വിത്തുകള്‍ മുളപ്പിക്കുന്ന രീതിയാണിത്. നെല്‍കൃഷിയിലെ യന്ത്രവല്‍ക്കരണ സാധ്യതകള്‍ കര്‍ഷകരെ ബോധവത്കരിക്കല്‍, സംഘ കൃഷിയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ പായ ഞാറ്റടി തയാറാക്കുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഡോ.ജയപ്രകാശ് നായക്, ടി ഓമന, ഡോ. വനജ, ആര്‍ വീണാറാണി, മനോഹരന്‍ ചെറുവത്തൂര്‍, ബിന്ദു പട്ടുവം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."