പ്രഭാകരന്‍ വധം: പ്രതികളുമായി തെളിവെടുത്തു
തളിപ്പറമ്പ്: പ്രഭാകരന്‍ വധക്കേസിലെ മൂന്ന് പ്രതികളെയും പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. കൂവേരിയിലെ കാനാമഠത്തില്‍ പ്രഭാകരനെ വധിച്ച കേസിലെ പ്രതികളായ തളിപ്പറമ്പ് പുഷ്പഗിരിയിലെ കൊടിയില്‍ സലിം, മുയ്യത്തെ കെ.പി ആഷിഫ്, ചവനപ്പുഴയിലെ മിര്‍ഷാദ് എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.ഇ പ്രേമചന്ദ്രന്‍ കസ്റ്റഡിയില്‍ വാങ്ങിയത്. വിദേശത്തേക്കു കടന്ന നാലാം പ്രതി അര്‍ഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയ സയ്യിദ്‌നഗറിലും ബദരിയ്യ നഗര്‍, മാര്‍ക്കറ്റ് റോഡ്, തളിപ്പറമ്പ് ഹൈവേ എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുത്തു. പ്രഭാകരനെ മര്‍ദിക്കാനുപയോഗിച്ച നാല് വടികള്‍ സയ്യിദ് നഗറിലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെടുത്തു. പ്രഭാകരന്റെ നിലവിളി കേട്ട് തൊട്ടടുത്തുള്ള വിവാഹവീട്ടില്‍ നിന്നു പാചക ജോലിക്കാര്‍ ഓടിയെത്തിയപ്പോഴാണ് പ്രതികള്‍ സയ്യിദ് നഗറിലേക്ക് രക്ഷപ്പെട്ടത്. പാചകക്കാരേയും വീട്ടുകാരേയും പൊലിസ് ചോദ്യം ചെയ്തു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."