മനുഷ്യകവചം തീര്‍ക്കാന്‍ മൊസൂളില്‍ നിന്ന് 550 കുടുംബങ്ങളെ ഐ.എസ് തട്ടിക്കൊണ്ടുപോയി
ജനീവ: ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മനുഷ്യകവചം തീര്‍ക്കാന്‍ വേണ്ടി മൊസൂളില്‍ നിന്ന് 550 കുടുംബങ്ങളെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി ഐക്യരാഷ്ട്രസഭ.
ഇറാഖീ സൈന്യത്തില്‍ നിന്നുള്ള ആക്രമണത്തെ ചെറുക്കാനാണ് മൊസൂളിന് ചുറ്റും സാധാരണക്കാരായ കുടുംബങ്ങളെ തട്ടിയെടുത്ത് കവചം തീര്‍ത്തിരിക്കുന്നത്. സംഭവം സാധാരണക്കാരുടെ കൂട്ട മരണത്തിന് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന് പറഞ്ഞു.
ഇറാഖിലെ ഐ.എസിന്റെ അവസാനത്തെ ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ യു.എസ് പിന്തുണയോടെ ഇറാഖി- കുര്‍ദിഷ് സഖ്യ സൈന്യം ശക്തമായ ആക്രമണം നടത്തിവരികയാണ്. ഇതിനിടെയാണ് ഐ.എസിന്റെ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്.
ഒക്ടോബര്‍ 17ന് സാമാലിയ ഗ്രാമത്തില്‍ നിന്ന് 200 കുടുംബങ്ങളെയും നജാഫിയ ഗ്രാമത്തില്‍ നിന്ന് 350 കുടുംബങ്ങളെയും മൊസൂളിലെ അതിര്‍ത്തികളില്‍ എത്തിച്ചതായി യു.എന്‍ വാക്താവ് റാവിന ഷംദസാനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."