ഇടതുസര്‍ക്കാര്‍ റേഷന്‍ കാര്‍ഡിലും അട്ടിമറി നടത്തുന്നു: കെ സുരേന്ദ്രന്
കണ്ണൂര്‍: നിലവില്‍ ബി.പി.എല്‍ വിഭാഗത്തില്‍പെട്ട പാവപ്പെട്ടവരെ ബി.പി.എല്‍ ലിസ്റ്റില്‍ നിന്നൊഴിവാക്കി റേഷന്‍ കാര്‍ഡുകള്‍ നല്‍കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. റേഷനരി എ.പി.എല്‍ വിഭാഗത്തിനു നിഷേധിച്ചതിനു പിന്നാലെയാണ് ബി.പി.എല്ലുകാരെ കൂട്ടത്തോടെ ലിസ്റ്റില്‍ നിന്നൊഴിവാക്കാന്‍ ശ്രമം നടത്തുന്നത്. പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഭൂരിഭാഗം ആളുകളേയും ബി.പി.എല്‍ ആനുകൂല്യത്തില്‍ നിന്നൊഴിവാക്കാനാണ് ശ്രമം നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. അര്‍ഹരായ ആളുകളെ ബി.പി.എല്‍ പരിധിയില്‍ നിന്ന് അനാവശ്യ മാനദണ്ഡങ്ങള്‍ മുന്നോട്ടു വെച്ച് ഒഴിവാക്കിയാല്‍ അതിനെതിരേ ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളൊഴിവാക്കാന് കഴിഞ്ഞ 16ന് ബി. എല്‍.ഒമാരുടേയും ബി എല്‍ എമാരുടേയും സിറ്റിംഗ് നടത്തിയെങ്കിലും ക്രമക്കേടുകള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."