HOME
DETAILS

ഫാക്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

  
backup
October 22 2016 | 19:10 PM

%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0

കൊച്ചി: ജിപ്‌സം വില്‍പനയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ രാജ്യവ്യാപകമായി  നടത്തിയ റെയ്ഡില്‍  വന്‍ നിക്ഷേപങ്ങളുടെ രേഖകളും പുള്ളിമാന്റെ തോലും കണ്ടെത്തി.
ഡെ.ജനറല്‍ മാനേജറുടെ വീട്ടില്‍ നിന്നാണ് പുള്ളിമാന്റെ തോല്‍ പിടിച്ചെടുത്തത്. സ്വകാര്യ കമ്പനിക്ക് വില കുറച്ച് ജിപ്‌സം വില്‍പന നടത്തിയതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഉദ്യോഗമണ്ഡലിലെ ഫാക്ടിന്റെ കോര്‍പറേറ്റ് ഓഫിസ്,  ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജയ്‌വീര്‍ ശ്രീവാസ്തവ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വീടുകള്‍, ജിപ്‌സം കരാര്‍ ലഭിച്ച സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 24 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.
കൊച്ചിക്ക് പുറമേ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെ ഒരേസമയത്താണ് റെയ്ഡ് ആരംഭിച്ചത്. ഇത് രാത്രിവരെ തുടര്‍ന്നു. സി.ബി.ഐയുടെ വിവിധ സംസ്ഥാനങ്ങളിലെ യൂനിറ്റുകളുടെ സഹകരണത്തോടെയായിരുന്നു മിന്നല്‍ പരിശോധന.
മൂന്നാം പ്രതിയായ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീനാഥ് ജി കമ്മത്തിന്റെ എറണാകുളം അമ്മന്‍കോവില്‍ റോഡിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ പുള്ളിമാന്‍ തോലിന് പുറമെ 65 ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ് രേഖകളും സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച രണ്ട് ബാങ്ക് ലോക്കറുകളുടെ താക്കോലും ലഭിച്ചു. മറ്റൊരു ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അംബികയുടെ വടുതലയിലെ വീട്ടിലും റെയ്ഡ് നടന്നു. ഫാക്ടിലെ ഉപോല്‍പന്നമായ ജിപ്‌സം വില്‍പന നടത്തുന്നതില്‍ ക്രമക്കേട് നടത്തി അനര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയതിലൂടെ ഫാക്ടിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ചെന്ന് ഫാക്ടിലെ വിജിലന്‍സ് വിഭാഗം മാസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര രാസവളം മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ടണ്ണിന് 600 രൂപ മുതല്‍ 2200 രൂപവരെ ലഭിച്ചിരുന്ന ജിപ്‌സം എന്‍.എസ്.എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ടണ്ണിന് 130 രൂപ നിരക്കില്‍ വില്‍പന നടത്തിയതില്‍ ഫാക്ടിന് എട്ടു കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്.
 റെയ്ഡില്‍ പിടിച്ചെടുത്തിട്ടുള്ള രേഖകളും മറ്റ് തൊണ്ടി സാധനങ്ങളും നാളെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. ശ്രീനാഥ് ജി കമ്മത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത  മാനിന്റെ തോല്‍ പൂജ നടത്തുമ്പോള്‍ ഇരിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് എന്ന് കരുതുന്നു. മലയാറ്റൂര്‍ ഡി.എഫ്.ഒ സ്ഥലത്തെത്തി മാന്‍തോല്‍ കസ്റ്റഡിയില്‍ എടുത്തു. വന്യജീവി സംരക്ഷണ നിയമ പ്രകാരം ശ്രീനാഥിനെതിരേ വനംവകുപ്പ് കേസെടുത്തു. പിടിച്ചെടുത്ത മാന്‍തോല്‍ ശാസ്ത്രീയ പരിശോധനക്കയക്കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago