ബാര്‍കോഴയില്‍ വിജിലന്‍സ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാര്‍ക്കോഴ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കാനുള്ളതിനാല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന നിലപാടാണ് വിജിലന്‍സ് ഇന്നലെ സ്വീകരിച്ചത്.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിക്കാനായിരുന്നു വിജിലന്‍സിന് കോടതി നല്‍കിയിരുന്ന നിര്‍ദേശം. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും പരിശോധിക്കാനുമുള്ളതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് വിജിലന്‍സ് ലീഗല്‍ അഡ്വവൈസര്‍ കോടതിയെ അറിയിച്ചു. ഒപ്പം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ഏഴ് സാക്ഷികളുടെ മൊഴിയെടുത്തതായി റിപ്പോര്‍ട്ടിലുണ്ട്. 28 രേഖകള്‍ പരിശോധിച്ചതായും കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അടുത്തമാസം 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."