അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം രൂക്ഷം; ഗ്രാമീണര്‍ വീടൊഴിഞ്ഞു പോകുന്നു
ശ്രീനഗര്‍: പാക് ഷെല്ലാക്രമണം രൂക്ഷമായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവരുടെ എണ്ണം കൂടുന്നു. ഇതിനകം നാനൂറിലേറെ കുടുംബങ്ങള്‍ സുരക്ഷിത സ്ഥലങ്ങള്‍ തേടി പലായനം ചെയ്തതായി പൊലിസും സുരക്ഷാ സേനയും അറിയിച്ചു.
കത്വ ജില്ലയിലെ ബോബിയ, ഹിറാ നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും സുരക്ഷിത സ്ഥലങ്ങള്‍ തേടി പോകുന്നത്.
പാക് ആക്രമണം രൂക്ഷമായതോടെ ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണ്. പാക് ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി അതിര്‍ത്തിയിലൂടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഇടതടവില്ലാതെ റോന്ത് ചുറ്റുകയാണ്. ജനങ്ങളെ രക്ഷിക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രത്യേക ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
നിരവധിപേര്‍ ഇവിടങ്ങളില്‍ കഴിയുമ്പോള്‍ മറ്റു ചിലര്‍ ബന്ധു വീടുകളിലേക്കും മറ്റും മാറുകയാണ്.
ഇതിനിടയില്‍ സൈന്യവും പൊലിസും ജനങ്ങളെ നിര്‍ബന്ധിച്ച് അവരുടെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിക്കുന്നുമുണ്ട്. വിവിധ സ്‌കൂളുകളിലാണ് ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
നിരന്തര ഷെല്ലാക്രമണങ്ങളില്‍ വീടുകള്‍പോലും വിറക്കുകയാണെന്ന് ഗ്രാമീണര്‍ പറയുന്നു. അതിര്‍ത്തിയില്‍ ഷെല്ലാക്രമണങ്ങളുണ്ടാകുമ്പോള്‍ തങ്ങള്‍ വീടുപേക്ഷിച്ച് പോകുന്നത് പതിവായിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."