2018 ഫിഫ ലോകകപ്പ്: സാബിവാക ഭാഗ്യചിഹ്നം
മോസ്ക്കോ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ഫുട്ബോള്‍ തട്ടുന്ന സാബിവാക എന്ന ചെന്നായ് കുട്ടിയാണ് ഭാഗ്യമുദ്ര. ഒരു മാസം നീണ്ടുനിന്ന ഒണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് കണ്ണട വച്ച് പന്തു തട്ടുന്ന സാബിവാകയെ തിരഞ്ഞെടുത്തത്. ചെന്നായ് കുട്ടിക്കൊപ്പം ബഹിരാകാശ യാത്രികരുടെ വേഷം ധരിച്ച കടുവ കുട്ടി, പൂച്ച കുട്ടി എന്നിവയും ഭാഗ്യചിഹ്നമായി മത്സരിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഇരു ചിഹ്നങ്ങളേയും പിന്നിലാക്കിയാണ് സാബിവാക ഒന്നാമതെത്തിയത്. സ്കോര്‍ ചെയ്യുന്നവനാരോ അവന് എന്നാണ് സബിവകയുടെ റഷ്യന്‍ അര്‍ഥം. പത്തു ലക്ഷത്തോളം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഭാഗ്യമുദ്രയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്രയധികം ജന പങ്കാളിത്തം ചരിത്രത്തിലാദ്യമായാണെന്നു ഫിഫ വ്യക്തമാക്കി.
റഷ്യയിലെ പതിനൊന്ന് നഗരങ്ങളിലായാണ് 2018ലെ ഫുട്ബോള്‍ ലോകകപ്പ് അരങ്ങേറുന്നത്. മോസ്ക്കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, കലിനിംഗ്രഡ്, കസാന്‍, നിസ്നി നൊവഗോര്ഡ്, സമര, വോള്ഗോഗ്രഡ്, സരന്‍സ്ക്, റോസ്റ്റോവ്, സോചി, യെക്തറിന്‍ബര്‍ഗ് നഗരങ്ങളിലായാണ് വേദികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."