'ഇന്ദിരാഗാന്ധി ചേട്ടത്തി' ഇനി ഓര്മ
നീലേശ്വരം: 45 വര്‍ഷത്തിലധികമായി പൊതുപ്രവര്‍ത്തന രംഗത്തു സജീവ സാന്നിധ്യമായിരുന്ന 'ഇന്ദിരാഗാന്ധി ചേട്ടത്തി'യെന്ന പേരിലറിയപ്പെടുന്ന മേരിതോമസ് ഇനി ഓര്മ. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കാല്‍നടയായി കിലോമീറ്ററുകളോളം ചെന്നു മഹിളാകോണ്‍ഗ്രസ് കെട്ടിപ്പടുത്തതില്‍ മേരിതോമസിനുള്ള പങ്കു ചെറുതല്ല. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ഹൊസ്ദുര്‍ഗ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ദിരഗാന്ധിയുടേയും കെ കരുണാകരന്റേയും കാലത്തു കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തിയതിനാലാണു ഇന്ദിരാഗാന്ധി ചേട്ടത്തി എന്ന പേരു ലഭിച്ചത്. തികഞ്ഞ കരുണാകര വിഭാഗക്കാരി കൂടിയായിരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ആദ്യമായി പ്രിയദര്‍ശിനി മഹിളാസമാജം രൂപീകരിച്ചതു ഇവരുടെ നേതൃത്വത്തിലായിരുന്നു. മരണംവരെയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു. കഴിഞ്ഞ മണ്ഡലം സമ്മേളനത്തില്‍ പതാക ഉയര്‍ത്തിയതും മേരിതോമസാണ്. മേരിതോമസിന്റെ നിര്യാണത്തില്‍ മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശാന്തമ്മഫിലിപ്പ് തുടങ്ങിയവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."