HOME
DETAILS

സഹകരണ മേഖലയില്‍ ആധുനികവല്‍കരണം അനിവാര്യം: എ.സി മൊയ്തീന്‍

  
backup
October 23 2016 | 02:10 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b2


കൊട്ടിയം: സഹകരണ മേഖലയിലെ ആധുനികവല്‍കരണം നിലനില്‍പ്പിന്റെ അനിവാര്യതയാണെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ആദിച്ചനല്ലൂര്‍ ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണബാങ്കിന്റെ നവീകരിച്ച ഹെഡ്ഓഫിസ് മന്ദിരത്തിന്റെയും കോര്‍ ബാങ്കിങ് സംവിധാനത്തോടെയുള്ള കംപ്യൂട്ടറൈസേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആധുനികതയോടുള്ള പുതുതലമുറയുടെ താല്‍പ്പര്യത്തെ സംരക്ഷിക്കുന്ന തരത്തില്‍ ആധുനികവല്‍ക്കരണത്തിന് പരിഗണന നല്‍കുമ്പോള്‍ തന്നെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങും വിധം പദ്ധതികള്‍ സഹകരണബാങ്കുകള്‍ തയാറാകണം.ജനാഭിലാഷം മുന്‍നിര്‍ത്തി സഹകരണ മേഖലയില്‍ നേരിട്ടും അല്ലാതെയും ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ പദ്ധതി ആരംഭിക്കും. ടൂറിസം വികസനത്തിന്റെ കൂടി ഭാഗമായി ആദിച്ചനല്ലൂര്‍ ചിറയുടെ നവീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും രണ്ടാംഘട്ട അനുമതി ഉടന്‍ നല്‍കുമെന്നും എ.സി മൊയ്തീന്‍ പറഞ്ഞു. ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. പി രാജേന്ദ്രന്‍, ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി പ്രദീപ്, എന്‍. രവീന്ദ്രന്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എ. എസ് ഷീബാബീവി, ബി.എസ് പ്രവീണ്‍ദാസ്, സരസമണി, ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെര്‍ളി സ്റ്റീഫന്‍, മൈലക്കാട് സുനില്‍, ശ്രീജാഹരീഷ്, സി. തങ്കപ്പന്‍, കെ. സേതുമാധവന്‍, എന്‍. സന്തോഷ്, അമൃത, എ. പ്രദീപ്, കെ.വി പ്രമോദ് ജോര്‍ജ് ഫിലിപ്പ്,ബാങ്ക് പ്രസിഡന്റ് എം. സുബാഷ് സംസാരിച്ചു. മാനേജിങ് ഡയറക്ടര്‍ പി.സി കാര്‍ത്തികേയന്‍നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  22 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  22 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  22 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  22 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  22 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  22 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  22 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  22 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  22 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  22 days ago