മസൂദിന്റേതടക്കം 5,100 അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഇസ്്ലാമാബാദ്: പാകിസ്താനില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്്ഹറിന്റേത് ഉള്‍പ്പെടെ 5,100 ഭീകരരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 400 ദശലക്ഷം രൂപയുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടത്.
പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം മൂന്ന് പട്ടികയാണ് അക്കൗണ്ട് മരവിപ്പിക്കാനായി കൈമാറിയതെന്നും ഇതനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയതായും എസ്.ബി.പി പറഞ്ഞു. ചില നിരോധിത സംഘടനകളുടെ പ്രധാന തലവന്മാരുടേതടക്കം അക്കൗണ്ടുകള്‍ പൂര്‍ണമായി മരവിപ്പിച്ചു. 1997ലെ ഭീകരവിരുദ്ധ നിയമ പ്രകാരം എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന 1200 സംശയിക്കപ്പെടുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. ഇതില്‍ 26 എണ്ണം പാക് അധീന കശ്മിരിലേതും 193 അക്കൗണ്ടുകള്‍ ബലൂചിലേതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."