HOME
DETAILS
MAL
തൊഴിലവസരങ്ങളുമായി സ്മാര്‍ട്ട് സിറ്റിയിലേക്ക് ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍
backup
May 15 2016 | 12:05 PM
ദുബൈ: കൊച്ചി സ്മാര്‍ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ നിര്‍മിക്കും. ഏതു ഭാഗത്തും നടക്കുന്ന എണ്ണ പര്യവേഷണ രംഗത്തെ ഗവേഷണങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സാങ്കേതിക സംവിധാനവും അടങ്ങുന്നതാണ് ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍. ഇതിലൂടെ പതിനായിരം പേര്‍ക്ക് ജോലി ലഭിക്കുമെന്ന് സ്മാര്‍ട്സിറ്റി അധികൃതര്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഇതിലേക്ക് എത്തുന്നത് അമേരിക്കന്‍ കമ്പനിയായ ഡിജിറ്റല്‍ എനര്‍ജിയാണ്. രണ്ടാം ഘട്ടം രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാകും. രണ്ടാം ഘട്ടത്തില്‍ 7.6 ലക്ഷം ചതുരശ്ര അടിയുടെ കെട്ടിടമാണ് പൂര്‍ത്തിയാക്കുക.ദുബായില്‍ നടന്ന കൊച്ചി സ്മാര്‍ട് സിറ്റി നാല്‍പ്പത്തിയെട്ടാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."