കൊല്ലം ബൈപാസ്: യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
കൊല്ലം: ജില്ലയുടെ സ്വപ്നപദ്ധതിയായ കൊല്ലം ബൈപാസ് അട്ടിമറിക്കപ്പെടുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.മണ്ണിന്റെ ലഭ്യത കുറവാണ് ബൈപാസ് നിര്‍മ്മാണം മന്ദഗതിയിലാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ലഭ്യമാകേണ്ട മണ്ണ് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.വിഷയത്തില്‍ നടപടിയെടുക്കേണ്ട ജില്ലാ ഭരണകൂടം മൗനം പാലിക്കുകയാണ്. ഇതിനെതിരെ കഴിഞ്ഞ ദിവസം കലക്ടറുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു.
ബൈപ്പാസ് കടന്നുപോകുന്ന നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ മാര്‍ ഈ വിഷയത്തില്‍ സംശയകരമായ അനാസ്ഥയാണ് കാട്ടുന്നത്. ബൈപാസ് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു കടവൂര്‍ ബൈപ്പാസ് ജങ്ഷനില്‍ ഉപവാസം സംഘടിപ്പിക്കാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു.
നവംബര്‍ അഞ്ചിനു നടക്കുന്ന പ്രക്ഷോഭം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നു യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."