HOME
DETAILS
MAL
കല്ല്യാശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ കൂട്ട രാജി
backup
October 27 2016 | 20:10 PM
കണ്ണൂര്‍: കെ.പി.സി.സി ഫണ്ട് ഉപയോഗിച്ച് കല്ല്യാശ്ശേരിയില്‍ ആരംഭിക്കുന്ന ആയുര്‍വേദ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യാനെത്തുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ തടയുന്ന നടപടി ഉപേക്ഷിച്ചതിനു പിന്നാലെ കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയില്‍ കൂട്ട രാജി.
നേതാക്കളുടെ നിര്‍ദേശത്തെ മാനിച്ചാണ് പ്രസിഡന്റിനെ തടയുന്നതില്‍ നിന്നു പിന്‍വാങ്ങിയത്. ഇന്ന് രാവിലെ ഒന്‍പതിനാണ് ഡോ. പി നിത നമ്പ്യാരുടെ വീടിനു സമീപം പുതുതായി പണിത ആയുര്‍വേദ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുന്നത്.
പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് പുതുതായി തുടങ്ങുന്ന ക്ലിനിക്കിനെതിരേ നേരത്തെ പ്രതിഷേധമുണ്ടായിരുന്നു.
കെ.പി.സി.സി പ്രഡിഡന്റിന്റെയും ജില്ലാ നേതൃത്വത്തിന്റെയും ധാര്ഷ്ട്യത്തില് പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."