HOME
DETAILS

രാത്രികാല യാത്രാ നിരോധനം; സമയം കുറക്കുമോ?

  
backup
October 27 2016 | 21:10 PM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%be%e0%b4%b2-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82



മാനന്തവാടി: അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി മൈസൂര്‍ റൂട്ടില്‍ രാത്രി കാല യാത്രാ നിരോധനത്തിന്റെ സമയം കുറക്കാന്‍ സാധ്യത. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മച്ചൂരില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായാണ് സൂചന.
നിലവില്‍ രാത്രി ആറു മുതല്‍ രാവിലെ ആറുവരെ എന്നുള്ളത് രാത്രി എട്ടു മണി ആക്കാമെന്ന് ധാരണയായതായാണ് ലഭിക്കുന്ന വിവരം. 2008 ജുലൈയിലാണ് അന്നത്തെ മൈസൂര്‍ ജില്ലാ കലക്ടര്‍ കാന പാതയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള അതിര്‍ത്തിയായ ബാവലിയിലും കര്‍ണാടകയിലെ ഉദ്ഘൂരിലും രാത്രി ആറു മണി മുതല്‍ രാവിലെ ആറു മണി വരെ വാഹന ഗതാഗതം നിരോധിച്ചത്. ഇത് പൊതുജനങ്ങളെയും വ്യാപാരികളെയും ഏറെ വലച്ചിരുന്നു. തുടര്‍ന്ന് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിരവധി കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
എന്നാല്‍ ബാവലി മുതല്‍ രാജിവ് ഗാന്ധി ദേശീയ ഉദ്യാനം ഉള്‍പ്പെടുന്ന 31 കിലോമീറ്റര്‍ ദൂരം വന പാതയിലൂടെയുള്ള വാഹന ഗതാഗതം വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസമാകുമെന്ന് ചൂണ്ടി കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു. രാത്രി കാല യാത്രാ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാവലി മൈസൂര്‍ റോഡ് കര്‍മ സമിതി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ നാലു സര്‍വിസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡില്‍ നിരോധന സമയം കുറക്കാനെങ്കിലും തയാറാകണമെന്ന് വിവിധ സംഘടനകളും ജനപ്രതിനിധികളും വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരികയായിരുന്നു. ബത്തേരി വഴി മൈസൂരിലേക്കുള്ള രാത്രിയാത്ര നിരോധനം രാത്രി ഒന്‍പതു മണി മുതല്‍ രാവിലെ ഒന്‍പതു മണി വരെയാണ്. ബാവലിയിലും നിരോധന സമയം ഇതേ രീതിയില്‍ ക്രമീകരിക്കണമെന്ന നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് എട്ടു മണി വരെ ആക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
മച്ചൂരിലെ ജനപ്രതിനിധികള്‍ സമയം കുറക്കുന്നത് സംബന്ധിച്ച് ശക്തമായ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ ഉത്തരവ് ഇറങ്ങിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  25 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  25 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  a month ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  a month ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  a month ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  a month ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  a month ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  a month ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  a month ago