തിക്കുറിശ്ശി ഫൗണ്ടേഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍
തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ പത്താമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച സീരിയല്‍: മഞ്ഞുരുകും കാലം (മഴവില്‍ മനോരമ), സംവിധായകന്‍: ഗിരീഷ് കോന്നി (ഭാര്യ, ചിന്താവിഷ്ടയായ സീത, ഏഷ്യാനെറ്റ്), മികച്ച തിരക്കഥാകൃത്ത്: കെ.വി. അനില്‍ (മൂന്നുമണി, ഫ്‌ളവേഴ്‌സ് ടി.വി), ക്യാമറാമാന്‍: ആര്‍.വി ജോയ് (ജീവിതംസാക്ഷി, ഫ്‌ളവേഴ്‌സ് ടി.വി), മികച്ച നടന്‍ (യദുകൃഷ്ണന്‍, വിവിധ സീരിയലുകള്‍), നടി: എലീന (ഭാര്യ, ഏഷ്യാനെറ്റ്), മികച്ച സഹനടന്‍: അനില്‍ മോഹന്‍ (കൃഷ്ണതുളസി), മികച്ച സഹനടി: പ്രതീക്ഷ (പ്രണയം- ഏഷ്യാനെറ്റ്), മികച്ച ഹാസ്യനടന്‍: നസീര്‍ സംക്രാന്തി (തട്ടീംമുട്ടീം, മഴവില്‍ മനോരമ), ഹാസ്യനടി: സേതുലക്ഷ്മി (ബഡായി ബംഗ്ലാവ്, ഏഷ്യനെറ്റ്). ജൂറി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ഡി. ശ്രീദേവിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
പുരസ്‌കാരങ്ങള്‍ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിന് തമ്പാനൂര്‍ അപ്പോളോ ഡിമാറോ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ജീവകാരുണ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മാധ്യമപ്രവര്‍ത്തകനുള്ള ഫെലോഷിപ്പിന് മാതൃഭൂമി നെടുമങ്ങാട് ലേഖകന്‍ ബിജു പ്രകൃതിയെ തെരഞ്ഞെടുത്തു. തിക്കുറിശ്ശി ജന്മശതാബ്ദി വര്‍ഷത്തില്‍ 25 മുതിര്‍ന്ന കലാകാരികള്‍ക്ക് മാസം 600 രൂപവീതം ധനസഹായം അനുവദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ആറ്റിങ്ങല്‍ വിജയകുമാര്‍, സെക്രട്ടറി രാജന്‍ വി. പൊഴിയൂര്‍, അജിത്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."