HOME
DETAILS

മനസാണ് ആരോഗ്യം...

  
backup
October 28 2016 | 15:10 PM

%e0%b4%ae%e0%b4%a8%e0%b4%b8%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%82

നമ്മുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട സ്വാധീന കേന്ദ്രങ്ങളിലൊന്നാണ് മനസ്സ്. അനാരോഗ്യകരമായ മത്സരരീതി, സംശയം, നിര്‍ബന്ധബുദ്ധി, ക്രൂരത, നഷ്ടബോധം എന്നിവ നിങ്ങളുടെ മാനസികാരോഗ്യത്തെ തകര്‍ക്കുന്നു.

ശാന്തം, സന്തോഷം, ആത്മവിശ്വാസം, സ്വയാവബോധം, സഹിഷ്ണുത, സ്‌നേഹം, തൃപ്തി, ദയ, അച്ചടക്കം എന്നിവ നിറഞ്ഞതാകണം മനസ്സ്. പുറത്തുനിന്നുള്ള സ്വാധീനം നമ്മുടെ മനസ്സിനെ ബാധിക്കുന്നുണ്ട്. അതിനാല്‍ വിവേചനശക്തി നമുക്കാവശ്യമാണ്. ഒരു വസ്തു എനിക്ക് ആവശ്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നാമാണ്. പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം നമ്മിലെപ്പോഴും ഉണ്ടായിരിക്കണം. ജോലി, ഉറക്കം, വിനോദം, ആഹാരം, വിശ്രമം എന്നിവയെ ആശ്രയിച്ചാണ് മാനസികാരോഗ്യം നിലനില്‍ക്കുന്നത്.

മാനസികാരോഗ്യത്തെ ആധാരമാക്കി നമ്മുടെ ജീവിതചക്രത്തെ പലതായി തിരിക്കാറുണ്ട്...

 

Tisk

  • ഒരു വയസ്സ് മുതല്‍ 3 വയസ്സ് വരെ: ശൈശവം അറിവില്ലായ്മയുടെ കാലഘട്ടമാണിത്.
  • 3 വയസ്സ് മുതല്‍ 12 വയസ്സ് വരെ: ബാല്യം അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും കാലം.
  • 12 വയസ്സ് മുതല്‍ 20 വയസ്സ് വരെ: കൗമാരം ആകാംക്ഷകള്‍ നാമ്പെടുക്കുന്നു. പല കാര്യങ്ങളെയും കുറിച്ച് പരീക്ഷിച്ചറിയുവാനുള്ള ഒരു പ്രവണത ഈ കാലയളവില്‍ ഉണ്ടാകും.
  • 20 വയസ്സ് മുതല്‍ 30 വയസ്സ് വരെ: യൗവ്വനം ധീരതയുടെ കാലമെന്ന് വിശേഷിപ്പിക്കുന്ന ഈ കാലയളവില്‍ ചോരത്തിളപ്പ് യുവാക്കളില്‍ കൂടുതലായിരിക്കും. എന്തിലേക്കും എടുത്തുചാടാനും പ്രതികരിക്കാനുമുള്ള നൈസര്‍ഗീക പ്രവണതയുണ്ടാകും.
  • 30 വയസ്സ് മുതല്‍ 50 വയസ്സ് വരെ: മധ്യവയസ്സ് പ്രയോഗികതയുടെ കാലം.
  • 50 വയസ്സിന് മുകളില്‍: വാര്‍ധക്യം.

പ്രശസ്ത മാനസികാരോഗ്യ വിദഗ്ധനായ എസ്.ഡി. സിങുമായി നടത്തിയ സംഭാഷണ മധ്യേ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. അതായത് മാനസികാരോഗ്യം എന്നുപറയുന്നത് ധൈര്യമല്ല മറിച്ച് സംതുലിതാവസ്ഥയാണ്. ഭൗതികതയുടെ അതിപ്രസരത്തില്‍ ആത്മീയത വഴിമാറുമ്പോഴാണ് മാനസികാരോഗ്യത്തകര്‍ച്ചയുണ്ടാകുന്നത്. അതിനാല്‍ മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നമുക്കുണ്ടാകണം. അതിന് ശാരീരികാരോഗ്യത്തെക്കാളേറെ പ്രാധാന്യമുണ്ട്. ഇത് നമ്മുടെ ജീവിതത്തെ ആസ്വാദ്യകരമാക്കുന്നു. അതിനാല്‍ നമ്മുടെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും തെളിമയും ലാഘവത്വവുമുണ്ടാകണം. മാനസികാരോഗ്യം നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ കഴിയുന്ന ഒന്നല്ല. അത് നാം അനുഭവിച്ചുതന്നെ അറിയണം. മാനസികരോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധശക്തി മാനസികാരോഗ്യത്തിലൂടെ നാം നേടിയെടുക്കുന്നു. അതുകൊണ്ട് ഒരു വ്യക്തിയുടെ അടിസ്ഥാനമൂലധനമായ മാനസികാരോഗ്യത്തിന്റെ അനന്തരഫലങ്ങളാണ് ശ്രേഷ്ഠമായ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളുമെല്ലാം. ലക്ഷ്യബോധവും വിവേചനശക്തിയും മാനസികാരോഗ്യത്തിന്റെ അളവുകോലാണ്.

നമ്മുടെ ജീവിതത്തില്‍ വളര്‍ച്ചയുണ്ടാകേണ്ടത് മൂന്ന് കാര്യങ്ങള്‍ക്കാണ്: ശരീരം, മനസ്സ്, വ്യക്തിത്വം എന്നിവയാണവ. ഏതൊരു പ്രശ്‌നത്തിനും മുമ്പ് നല്ല ഒരു തീരുമാനം എടുക്കാന്‍ കഴിയുന്ന വ്യക്തിയുടെ മനസ് മികവാര്‍ന്ന രീതിയില്‍ വികസിച്ചതാണെന്ന് നമുക്ക് പറയാന്‍ സാധിക്കും. തെറ്റും ശരിയും വിവേചിച്ചറിയാനുള്ള ശേഷി മാനസിക പക്വതയുടെ ഫലമായി ലഭിക്കുന്നതാണ്.

young

ബന്ധങ്ങള്‍ വളരുന്ന കാലഘട്ടമാണ് കൗമാരവും യൗവ്വനവും. ഈ കാലയളവില്‍ നമ്മില്‍ രണ്ട് തരത്തിലുള്ള വികാരങ്ങള്‍. ഉടലെടുക്കാം.

(1) നിയത വികാരങ്ങള്‍ (2) നിഷേധ വികാരങ്ങള്‍

മറ്റുള്ളവര്‍ നമ്മെ ശ്രദ്ധിക്കണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്ന കാലയളവാണിത്.
''ഒരു വ്യക്തിയുടെ പെരുമാറ്റ ഗുണമാണ് ആ വ്യക്തിയുടെ വ്യക്തിത്വമെന്ന് '' അനശ്വരനായ മനഃശാസ്ത്രജ്ഞനായ വിക്ടര്‍ മാഴ്‌സ്ലോ പറയുന്നു.

നമ്മുടെ മനസ്സ് ശുദ്ധമാകണമെങ്കില്‍ അവിടെയുള്ള അനാവശ്യചിന്തകളെ നാം തുടച്ചുനീക്കണം. ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനോട് ചോദിച്ചു.

''ഗുരോ, എപ്പോഴാണ് അന്ധകാരം അവസാനിക്കുക?''
ഗുരു തന്റെ ശിഷ്യനോട് പ്രതിവചിച്ചു. ''മകനേ, നമ്മുടെ മുമ്പിലുള്ള സഹോദരന്റെ കണ്ണില്‍ ഈശ്വരനെ കാണാന്‍ കഴിയുമ്പോള്‍ അന്ധകാരം നമ്മില്‍ നിന്നകന്നുപോകും.''


ആ ഒരു അവബോധം നാം വളര്‍ത്തിയെടുക്കുക. നമ്മുടെ ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കുക. കാലാന്തരത്തില്‍ ഓരോ മൂല്യങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക. അടിസ്ഥാനപരമായി നാം നമ്മെത്തന്നെ സ്‌നേഹിക്കാന്‍ കഴിയുന്നവരാകണം. നമ്മോടുതന്നെയുള്ള സ്‌നേഹം നഷ്ടപ്പെടുമ്പോഴാണ് ആത്മഹത്യ പോലുള്ള വഴികള്‍ പലരും തിരഞ്ഞെടുക്കുന്നത്. ഓര്‍ക്കുക ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനം കേരളമാണ്. അതുകൊണ്ട് മാനസികാരോഗ്യം വളര്‍ത്തിയെടുക്കേണ്ടത് ഏതൊരു വ്യക്തിയുടെയും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകം കൂടിയാണ്. ഏതുകാര്യം ചെയ്യുമ്പോഴും ശരിയും തെറ്റുമായ ഗുണങ്ങള്‍ നമ്മില്‍ നിലനില്‍ക്കുന്നുണ്ടാവും. അതിനാല്‍ എപ്പോഴും ശുഭകരമായി ചിന്തിക്കുന്നവരാകണം നാം. നമ്മെത്തന്നെ ഇഷ്ടപ്പെടാത്തവരാണ് നാമെങ്കില്‍ എങ്ങനെ നമുക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയും?

നാം ഓരോ കാര്യങ്ങള്‍ ചെയ്യുന്നതും പൂര്‍ണമായ സ്വന്തം മനസാക്ഷിക്കനുസരിച്ചും താല്‍പ്പര്യത്തിനനുസരിച്ചുമാവണം. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് നമ്മുടെ ജീവിതത്തെ ഏറെ സഹായിക്കും. പലരും കോളജ് ജീവിതത്തിനുശേഷം സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരു ഷേക്ഹാന്റിലോ ഹായ് വിളിയിലോ ഹലോ എന്ന സംബോധനയിലോ ഒതുക്കുന്നവരാണ്. നാം അത്തരക്കാരാവരുത്. സുഹൃത്തുക്കളുടെ ക്ഷേമം അന്വേഷിക്കാനും അവരോടൊത്ത് അല്‍പ്പസമയം ചിലവഴിക്കാനും നാം തയ്യാറാകണം. അഗാധമായ വ്യക്തിബന്ധങ്ങള്‍ നാം കാത്തുസൂക്ഷിക്കുക.

 

ഇന്നത്തെ യുവജനങ്ങളില്‍ കാണപ്പെടുന്ന പത്ത് പ്രശ്‌നങ്ങള്‍:

mentalhealth

  1. സ്വഭാവ വൈകല്യം
    ദേഷ്യത്തെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ നിങ്ങളെ പരാജയത്തിലേക്ക് നയിക്കും.
  2. വൈകാരിക വൈകല്യം

    ഭയങ്കരമായി വികാരത്തിനടിമപ്പെട്ട് ജീവിക്കുന്ന അവസ്ഥ. ദുര്‍ബല മനസ്‌കരായിരിക്കും ഇവര്‍. വികാരങ്ങളുമായി പൊരുത്തപ്പെടാത്ത പ്രവൃത്തികള്‍ ചെയ്യുന്ന മാനസിക രോഗത്തിലേക്ക് (Schizophrenia) നയിക്കാന്‍ ഇതിടയാക്കും. സ്‌നേഹിച്ചാല്‍ ഭയങ്കര സ്‌നേഹം; വെറുത്താല്‍ കടുത്ത വെറുപ്പ്. ഇത് ഇത്തരക്കാരുടെ ഒരു സവിശേഷതയാണ്.
  3. അനന്തരഫലങ്ങളേക്കുറിച്ച് ആലോചിക്കാതെയുള്ള പെരുമാറ്റം (Impulsive behavior)

    വ്യക്തമായ ലക്ഷ്യബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തികളിലാണ് ഈ സ്വഭാവസവിശേഷത കാണപ്പെടുന്നത്. ആര്‍ക്കുവേണമെങ്കിലും ഇവരെ അവരുടേതായ വഴിയേ കൊണ്ടുവരാന്‍ സാധിക്കും. അപ്പപ്പോള്‍ മനസ്സില്‍ തോന്നുന്നത് ചെയ്യുന്ന പ്രകൃതമാണ് ഇവര്‍ക്ക്. ഏതുകാര്യത്തിലേക്കും മുമ്പും പിമ്പും നോക്കാതെ എടുത്തുചാടും. അപകര്‍ഷതാബോധമുള്ളവരിലാണ് ഈ സ്വഭാവം കൂടുതലായും കാണപ്പെടുന്നത്.
  4. അകാരണമായ ഭയം (Obsessive Compulsive neurosis)
    വിട്ടുമാറാതെ ഒരു വ്യക്തിയെ വര്‍ഷങ്ങളോളം അലട്ടിക്കൊണ്ടിരിക്കുന്ന അകാരണമായ ഭയമാണിത്. ഇത് ആ വ്യക്തിയുടെ പെരുമാറ്റത്തില്‍ തന്നെ വൈകല്യങ്ങള്‍ സൃഷ്ടിക്കും. സഭാകമ്പം, പരീക്ഷ അടുക്കാറാകുമ്പോഴുള്ള ഭയം, ഇന്റര്‍വ്യൂവിന് പോകുമ്പോഴുണ്ടാകുന്ന ഭയം, ഒരു വ്യക്തിയുമായി സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഭയം. അങ്ങനെ അകാരണമായി നമ്മെ പിടികൂടുന്ന ചിലതരം ഭയങ്ങള്‍ വര്‍ഷങ്ങളോളം സന്തത സഹചാരിയാകുന്നതുമൂലം ഈ അസുഖത്തിനടിമയാകുന്നു.
  5. വിഷാദാത്മകത (Mental depression)

    എപ്പോഴും ജീവിതത്തെക്കുറിച്ച് നിരാശ നിറഞ്ഞ ചിത്രവുമായി ജീവിക്കുന്ന അവസ്ഥയാണിത്. താന്‍ ആഗ്രഹിച്ചതൊന്നും നേടാന്‍ കഴിഞ്ഞില്ലെന്ന ഇച്ഛാഭംഗവും ഇതിന് പിന്നിലുണ്ടാകും. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാതിരിക്കുക എന്നതാണ് വിഷാദാത്മകതയെ അകറ്റാനുള്ള ഒരു മാര്‍ഗ്ഗം. എപ്പോഴും പ്രസന്നവദനരായിരിക്കുക, ഈശ്വരവിശ്വാസവും പ്രാര്‍ഥനയും നിങ്ങളോടുകൂടെ നിലനിര്‍ത്തുക. ജീവിതത്തില്‍ നാം ചെയ്യുന്ന ഓരോ കാര്യങ്ങളും വിജയിക്കും എന്നുറച്ചുവിശ്വസിക്കുക. ചെറിയ പാകപ്പിഴകള്‍ സംഭവിച്ചാല്‍ ആ കുറവുകള്‍ മനസ്സിലാക്കി തിരുത്തുക. അല്ലാതെ വിധിയെ പഴിച്ചിരുന്നിട്ട് കാര്യമില്ല.
  6. സാമൂഹിക വിരുദ്ധ പെരുമാറ്റരീതികള്‍

    യുവജനങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് നശീകരണ സ്വഭാവം. ഈ പ്രായത്തില്‍, അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും മറ്റും കൈയിലെ ചട്ടുകമായി മാറിക്കൊണ്ട് ബസുകള്‍ക്കും കടകള്‍ക്കും നേരെ കല്ലെറിയുകയും തീവയ്ക്കുകയുമൊക്കെ ചെയ്യുന്നത്. മറ്റൊരു സ്വഭാവമാണ് തെരുവുവിളക്കിലെ ബള്‍ബ് എറിഞ്ഞുടയ്ക്കുക എന്നത്. ഇവിടെ ഊര്‍ജ്ജം വേറൊരു വഴിയിലൂടെ പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്.
  7. ലൈംഗീക വൈകല്യങ്ങള്‍ (sexual disorders)

    തെറ്റായ രീതിയില്‍ ലൈംഗീക പ്രവര്‍ത്തികള്‍ ചെയ്യാനുള്ള വാസന.
  8. ലിംഗ സംശയാവസ്ഥ
  9. പ്രതികരണ സമ്മര്‍ദ്ദം (Reactive depression)

    പെട്ടെന്ന് പ്രതികരിക്കുന്ന അവസ്ഥയാണിത്. പെട്ടെന്നുണ്ടാകുന്ന വൈകാരിക ചലനങ്ങള്‍ ഇവരെ പ്രതികരണത്തിലേക്ക് നയിക്കുന്നു.
  10. ടെംബര്‍ ലോബ് ഡിസ്ഓര്‍ഡര്‍

    ഇത് എന്‍സൈമുകളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന ഒരു വൈകല്യമാണ്. അതിനാല്‍ പ്രിയ സുഹൃത്തേ, നമ്മുടെ ജീവിതം ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചുചേര്‍ന്നതാണ്. ഇവയിലൊന്നിന്റെ പരാജയം ജീവിതത്തിന്റെ പരാജയമാണെന്നതിനാല്‍ രണ്ടുമേഖലകളിലും നാം സമ്പന്നരായിരിക്കണം.



ചിന്ത: നിങ്ങളുടെ വഞ്ചിയില്‍ ദൈവമുണ്ടെന്നതിന് അര്‍ഥം നിങ്ങള്‍ക്കൊരിക്കലും കൊടുങ്കാറ്റിനെ നേരിടേണ്ടി വരികയില്ല എന്നല്ല, മറിച്ച് ഒരു കൊടുങ്കാറ്റിനും നിങ്ങളുടെ വഞ്ചിയെ മറിക്കാന്‍ കഴിയില്ല എന്നാണ്.



 നേതൃത്വ വാസനയെ തളര്‍ത്തുന്ന ഘടകങ്ങള്‍:

sad_leader_112012907

 

ഭയജ്വരം (Phobia)
മരണഭയം (Death fear)
പിശാച് ബാധ (Possession syndrome)
കൈവിഷം (Witch- Craft)
പ്രേതബാധ (Dead body fright)
സംശയ ഭയം (Suspicious fear)
പ്രലോഭന മിഥ്യ (Delusion)
ചിത്ത വിഭ്രാന്തി (Hallucination)
മോഷണ നുണ പ്രവണത (Stealing lying habit)
♦ ആത്മഹത്യ കണ്ട പേടി (Fright after suicide death)
♦ വികാരോ•ാദ തളര്‍ച്ച (Depression)
ഉറക്കമില്ലായ്മ (Insomnia)
♦ അപാര മറവി (Amnesia)
♦ വിഷാദ കരച്ചില്‍ (Traumatized crying)
♦ ആത്മഹത്യാജ്വരം (Suicide mania)
♦ ഓര്‍മ്മക്കുറവ് (Poor memory)
♦ അടങ്ങിയിരിക്കാത്ത പ്രകൃതം (Hyper activity)
♦ നിര്‍ബന്ധിത വാശി (Compulsive demand)
♦ നിര്‍ബന്ധിത മദ്യപാനം (Compulsive alcoholism)
♦ ഇടവിടാത്ത പുകവലി (Chain smoking)
♦ മയക്കുമരുന്ന് ദുരുപയോഗം (Drug addiction)
♦ നഖം കടി (Nail biting)
♦ നിര്‍ബന്ധിത ആത്മഹത്യാ ജ്വരം (Suicide compulsion)
♦ സംഘടനഞെരുക്കം (Stress Conflict)
♦ സംസാരിക്കാന്‍ പറ്റാതെ വരുക (speechlessness)
♦ പെട്ടെന്ന് ദേഷ്യം (Quick temper)
♦ ഏകാഗ്രതക്കുറവ് (Lack of concentration)
♦ സംശയ രൂക്ഷത (Paranoia)
♦ ആളുകളെ അഭിമുഖീകരിക്കാന്‍ ഭയം (Afraid to face People)
♦ അപകര്‍ഷതാ ബോധം (Inferiority Complex)
♦ സഭാകമ്പം (Stage fright)
♦ നിര്‍ബന്ധിതാവര്‍ത്തന മനോവ്യഥ (obsessive compulsive neurosis)

മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ അവ നീക്കം ചെയ്യാതെ ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കുകയില്ല. പ്രാണിക് ഹീലിംഗ്, റെയ്കി, കൗണ്‍സിലിങ് മുതലായ മാര്‍ഗ്ഗങ്ങളിലൂടെ ഇവ നിങ്ങളുടെ മനസ്സില്‍ നിന്നും പൂര്‍ണമായി നീക്കം ചെയ്ത് മികച്ച മാനസികാരോഗ്യം പകരാന്‍ കഴിയും. അതോടൊപ്പം തന്നെ ബ്രെയിന്‍ വേവ് തെറാപ്പിയും ഫലപ്രദമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  5 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  5 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  6 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  6 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  6 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  6 days ago