HOME
DETAILS

അപകട ഭീഷണിയുടെ സൂചനാബോര്‍ഡില്ല മംഗലാംകുന്ന് വളവില്‍ അപകടം പതിയിരിക്കുന്നു

  
backup
October 31, 2016 | 1:51 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%82%e0%b4%9a%e0%b4%a8%e0%b4%be%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d


ശ്രീകൃഷ്ണപുരം: സംസ്ഥാന പാതയായ ഒറ്റപ്പാലം-ആര്യമ്പാവ് റോഡിലെ മംഗലാംകുന്നില്‍  അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും ഘടനയുമാണ് അപകടങ്ങള്‍ക്ക് കാരണം. മംഗലാംകുന്നിന് സമീപത്തുള്ള കൊടുംവളവില്‍ കഴിഞ്ഞ ദിവസം രാത്രി കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഈ വളവില്‍ എതിരേ വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാന്‍ സാധിക്കുന്നില്ല. അപകടത്തെ സൂചിപ്പിക്കുന്ന സൂചിക ബോര്‍ഡ് ഇവിടെ ഇല്ല. അപകടത്തില്‍ പെട്ട സ്‌കോര്‍പ്പിയോ കാറിലുള്ളവര്‍ തലനാഴിരക്കാണ് രക്ഷപ്പെട്ടത്. മണ്ണാര്‍ക്കാട് നിന്ന് എറണാകുളത്തിലേക്കുള്ള യാത്രയിലായിരുന്നു സംഘം. റോഡിന്റെ ഘടന പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച ഇവിടെ ഒരു സ്വകാര്യ ബസും മിനി ലോറിയും അപകടത്തില്‍പെട്ടിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 25 ലധികം അപകടങ്ങളാണ് ഇവിടെ നടന്നത്. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക്  പരുക്കേല്‍ക്കുകയും ചെയ്തു. റബ്ബര്‍റൈസ് ചെയ്യുമ്പോള്‍ അപകട വളവുകള്‍ ഇല്ലാതാക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. റോഡിന്റെ ഇരുവശവും മണ്ണിട്ട് സമമാക്കാത്തതും അപകടം സൃഷ്ടിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  14 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  14 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  14 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  14 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  14 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  14 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  14 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  14 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  14 days ago