
അതിര്‍ത്തിയില്‍ പണം വച്ച് കോഴിപ്പോര് പൊലിസിന്റെ ഒത്താശയെന്ന് ആരോപണം
കൊല്ലങ്കോട്: അതിര്‍ത്തി പ്രദേശമായ മുതലമട ചെമ്മണാംമ്പതി നീലംകാച്ചി പുഴയുടെ പ്രദേശത്തുള്ള എ വണ്‍ ക്വോറിയുടെ സമീപത്തായി ദീപാവലിയുടെ ആഘോഷത്തില്‍ നടത്തിയ പണം വച്ചുള്ള കോഴിപ്പോരില്‍ കൊല്ലങ്കോട് പൊലിസിന്റെ ഒത്താശ. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇതെല്ലാം പതിവാണെന്ന പഴമൊഴിയാണ് പൊലിസ് പറയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തുടരെ വിളിച്ചതിനെ തുടര്‍ന്നാണ് പൊലിസ് സ്ഥലത്തെത്തിയത്. കോഴിപ്പോര് നടത്തിയ എട്ടു പേര്‍ക്കെതിരേ കൊല്ലങ്കോട് പൊലിസ് കേസെടുത്തു.
15 പേര് കോഴികളെയും 6500 രൂപയം സംഭവസ്ഥലത്തു നിന്നും പൊലിസ് കണ്ടെടുത്തു. പതിനായിരങ്ങള്‍ വച്ച് നടത്തുന്ന കോഴിപ്പോരില്‍ നിസാര തുക മാത്രമേ ലഭിച്ചുള്ളൂ എന്നാണ് പൊലിസ് ഭാഷ്യം. എന്നാല്‍ കൂടുതല്‍ തുക ഇവരില്‍ നിന്നും കണ്ടെത്തിയിട്ടും ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണെന്ന ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. പോര് കോഴി വച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ തെങ്ങിന് തോപ്പുകളില്‍ ലക്ഷങ്ങള്‍ പന്തയം വച്ച് മത്സരം നടത്തുമ്പോഴും പൊലിസിന് അറിയിച്ചാല്‍ വരാറില്ലന്നും ഇവരില്‍ നിന്നും നല്ലൊരു തുക കൈക്കൂലിയായി വാങ്ങിയും മറ്റു സല്‍ക്കാരത്തില്‍ ഏര്‍പ്പെട്ടും ഇത്തരക്കാരെ പൊലിസ് സംരക്ഷിക്കുക പതിവാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കാളവണ്ടിയോട്ടം നടത്തിയ വ്യക്തികള്‍ക്കെതിരേയും പൊലിസ് മൃദുസമീപനമാണ് സ്വീകരിച്ചത്. തമിഴ്നാട് കേരള അതിര്‍ത്തിയില്‍ മുതലമടയില്‍ വ്യാപകമായ അനധികൃതമായി പണം വച്ചുള്ള മത്സരങ്ങള്‍ നടക്കുമ്പോഴും ഇതിനെതിരേ കണ്ണടക്കുന്ന സ്വഭാവമാണ് കൊല്ലകോട് പൊലിസ് നടത്തി വരുന്നത്. മത്സരത്തിന്റെ പേരില്‍ മുന്‍ വര്‍ഷങ്ങളില്‍ കത്തി കുത്തും വെട്ടും നടന്നിട്ടും ജാഗ്രത പുലര്‍ത്തുന്നതിന് പകരം ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതിലാണ് പൊലിസിന് താല്പര്യമെന്നാണ് നാട്ടുകാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഗോള വിപണി ആശങ്കയിൽ
latest
• a month ago
രണ്ട് മണിക്കൂര്‍ കൊണ്ട് ഫുജൈറയില്‍ നിന്നും മുംബൈയിലേക്കൊരു ട്രെയിന്‍; വികസനക്കുതിപ്പിന്റെ ട്രാക്കില്‍ കൈകോര്‍ക്കാന്‍ യുഎഇയും ഇന്ത്യയും
latest
• a month ago
വർക്കലയിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരണപ്പെട്ട സംഭവത്തിൽ ഒളിവിലായ പ്രതി കീഴടക്കി
Kerala
• a month ago
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരെനെ പ്രണയിച്ച യുവതിയെ സഹോദരന് തലക്കടിച്ച് കൊന്നു
National
• a month ago
മുന്നിലുള്ളത് സാക്ഷാൽ ഗെയ്ൽ മാത്രം; റാഷിദ് ഖാനെ തൂക്കിയടിച്ച ലിവിങ്സ്റ്റണ് മിന്നൽ റെക്കോർഡ്
Cricket
• a month ago
മദ്യം കഴിച്ച സ്കൂൾ വിദ്യാർഥികൾ അവശനിലയിൽ; മദ്യം വാങ്ങിനൽകിയ യുവാവ് കസ്റ്റഡിയിൽ
Kerala
• a month ago
കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
National
• a month ago
വിനോദയാത്രപോയ മലയാളി സംഘത്തിന് കടന്നൽ ആക്രമണം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• a month ago
വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്
Kerala
• a month ago
നേട്ടത്തിന്റെ നെറുകയില്‍ യുഎഇ; തുടര്‍ച്ചയായ നാലാം വര്‍ഷവും ആഗോള സംരംഭകത്വ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്
uae
• a month ago
ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊന്ന് ഒവുചാലില്‍ തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു
National
• a month ago
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി
latest
• a month ago
പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; വെട്ടത്തൂർ സ്വദേശി പിടിയിൽ
Kerala
• a month ago
അമ്പലമുക്കിൽ സ്വർണം മോഷ്ടിക്കാനായി യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഏപ്രിൽ പത്തിന്
Kerala
• a month ago
കരയാക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്റാഈല്‍; ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 40ലേറെ ഫലസ്തീനികളെ
International
• a month ago
റോഡുകളിലെ അഭ്യാസം ഇനി വേണ്ട; കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ
Kuwait
• a month ago
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകുന്നവർക്ക് ഇ-പാസ് നിർബന്ധം; കടകൾ അടച്ചു വ്യാപാരികളുടെ പ്രതിഷേധം
National
• a month ago
ഇതാണ് സന്ദർശിക്കാനുള്ള അവസാന അവസരം; ദുബൈയിലെ ഔട്ട്ഡോർ വിനോദസഞ്ചാര കേന്ദ്രങ്ങൾ വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു
uae
• a month ago
പാചക വാതക വിലയിൽ കുറവ്: റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസം!
National
• a month ago
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഏപ്രിൽ 20 മുതൽ മസ്കത്ത് - കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഇൻഡിഗോ
oman
• a month ago
രത്തൻ ടാറ്റയുടെ 3800 കോടി രൂപയുടെ സമ്പത്ത് ആർക്കെല്ലാം ?
National
• a month ago