HOME
DETAILS
MAL
സി.പി.എം.ഓഫിസില്‍ ആയുധവുമായെത്തി വധഭീഷണി
backup
October 31, 2016 | 3:23 AM
തലശ്ശേരി: സി.പി.എം ഓഫിസില്‍ ഒരു സംഘം ആയുധവുമായെത്തി നേതാക്കള്‍ക്കെതിരേ വധ ഭീഷണി നടത്തിയതായി പരാതി. ടെമ്പിള്‍ ഗേറ്റിലെ തിരുവങ്ങാട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കയറിയാണു ഭീഷണി മുഴക്കിയത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണു സംഭവം. ഓഫിസിനു മുന്നിലെ കൊടിമരം പിഴുതെറിഞ്ഞ ശേഷമാണ് അക്രമി സംഘം ഓഫിസിലേക്കു കയറിയത്. ലോക്കല്‍ സെക്രട്ടറി പാറക്കണ്ടി മോഹനന്‍, ലോക്കല്‍ കമ്മിറ്റി അംഗം കെ.സി അജിത്ത് കുമാര്‍ എന്നിവരെയാണു ഭീഷണിപ്പെടുത്തിയത്. ആര്‍.എസ്.എസ്.പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നു സി.പി.എം.ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."